കോഴിക്കോട്: ശ്രീലങ്കയിലും മലേഷ്യയിലും നടന്ന അന്താരാഷ്ട്ര സ്റ്റുഡൻറ്സ് ഒളിമ്പിക് മത്സരങ്ങളിൽ ബാഡ്മിൻറൺ, കബഡി, ഫുട്ബാൾ എന്നിവയിൽ മെഡൽ നേടിയ താരങ്ങൾക്ക് സംസ്ഥാന അസോസിയേഷെൻറ നേതൃത്വത്തിൽ . പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുരുഷൻ കടലുണ്ടി എം.എൽ.എ ഉപഹാരങ്ങൾ നൽകി. സ്റ്റുഡൻറ്സ് ഒളിമ്പിക് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.പി. വസന്തരാജൻ അധ്യക്ഷത വഹിച്ചു. എടയത്ത് ശ്രീധരൻ, കെ.പി.യു. അലി, എ. നാസർ, പി. ഷഫീക്, കോച്ച് കെ. വിനു എന്നിവർ സംസാരിച്ചു. വി.കെ. തങ്കച്ചൻ സ്വാഗതവും സെക്രട്ടറി എ.കെ. മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.