പറമ്പിൽബസാർ: ഉച്ചഭക്ഷണ പദ്ധതിയിൽ ഗുരുതര ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടതിനാൽ പ്രധാനാധ്യാപകനെതിരെ നടപടിക്ക് ശിപാർശ ചെയ്യുമെന്ന് കുന്ദമംഗലം എ.ഇ.ഒ എൻ. ഗീത പറഞ്ഞു. പറമ്പിൽകടവ് എം.എ.എം.യു.പി സ്കൂളിൽ ആഴ്ചയിൽ വിതരണം ചെയ്ത പാലിലും ഉച്ചഭക്ഷണത്തിലും ക്രമക്കേട് നടന്നതായി കാണിച്ച് വിദ്യാർഥിയുടെ രക്ഷിതാവ് നൗഷാദ് ജില്ല കലക്ടർക്ക് പരാതി നൽകിയിരുന്നു. പരാതി സംബന്ധിച്ച് അന്വേഷണം നടത്താൻ ജില്ല വിദ്യാഭ്യാസവകുപ്പിന് നിർദേശം നൽകിയതിെൻറ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ പലതവണ സ്കൂളിൽ പരിശോധന നടത്തി. വ്യാഴാഴ്ച എ.ഇ.ഒ വിളിച്ചുചേർത്ത യോഗത്തിൽ പ്രധാനാധ്യാപകൻ, പി.ടി.എ പ്രസിഡൻറ് സന്തോഷ്കുമാർ, പി.ടി.എ അംഗം കൃഷ്ണദാസ്, പരാതിക്കാരനായ നൗഷാദ്, വൈസ് പ്രസിഡൻറ് സലീം മൂഴിക്കൽ, എം.പി.ടി.എ ചെയർപേഴ്സൻ സാബിറ എന്നിവർ പെങ്കടുത്തു. 2016 ഡിസംബർ മാസത്തിൽ വിതരണം ചെയ്ത പാലിെൻറ അളവിലും അനുവദിച്ച തുകയിലും വൈരുധ്യം നിലനിൽക്കുന്നതായി ഒരുപറ്റം രക്ഷിതാക്കൾ പരാതി ഉയർത്തുകയായിരുന്നു. ഫെബ്രുവരി നാലിന് കുന്ദമംഗലം എ.ഇ.ഒക്ക് നൽകിയ വിവരാവകാശ അപേക്ഷക്ക് കിട്ടിയ മറുപടിയിൽ ഡിസംബർ മാസത്തിൽ 840 ലിറ്റർ പാൽ വിതരണം ചെയ്തതിന് പ്രധാനാധ്യാപകൻ രേഖകൾ ഹാജരാക്കിയതായി പറയുന്നു. ഇൗയിനത്തിൽ 14,400 രൂപ പാലിന് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ എൻ.എം.പി ഫോറം പൂരിപ്പിക്കുേമ്പാൾ പറ്റിയ പിശക് മാത്രമാണെന്നും ബില്ലും വൗച്ചറും നൽകിയപ്പോൾ തിരുത്തലുകളോട് കൂടിയാണ് അവ നൽകിയതെന്നും നൽകിയ പാലിനുള്ള തുക മാത്രമേ ക്ലെയിം ചെയ്തിട്ടുള്ളൂവെന്നും പ്രധാനാധ്യാപകൻ പറഞ്ഞിരുന്നെങ്കിലും അവ ശരിയല്ലെന്ന് വ്യാഴാഴ്ചത്തെ യോഗത്തിൽ ബോധ്യപ്പെടുകയായിരുന്നു. ടി.പി. ഹേമന്ത്കുമാറിെൻറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് സ്കൂൾ രേഖകൾ പരിശോധിക്കുന്നത്. യൂനിഫോം വാങ്ങിയതിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നുമുള്ള പരാതിയും ഉയർന്നിട്ടുണ്ട്. നേരത്തേ സ്കൂൾ മാനേജർ സ്കൂളിനോട് ചേർന്നുള്ള സ്ഥലം വിറ്റത് സംബന്ധിച്ച് തർക്കം ഉടലെടുക്കുകയും പരസ്യ േബാർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. വിഷയം സങ്കീർണമായതോടെ രക്ഷിതാക്കൾ ചേരിതിരിയുകയും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വിദ്യാർഥികളുടെ ടി.സി വാങ്ങുമെന്ന് രേഖാമൂലം അറിയിപ്പ് നൽകുകയും ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.