ഭൗ​മ​ദി​നാ​ച​ര​ണം: ‘കാ​ലാ​വ​സ്​​ഥ ക​രാ​റി​ൽ​നി​ന്ന്​ പി​ന്തി​രി​യാ​നു​ള്ള തീ​രു​മാ​ന​ം ചെ​റു​ക്ക​ണം’

കോഴിക്കോട്: പ്രകൃതിസംരക്ഷണ സമിതിയുടെയും കേരള നദീതട സംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തിൽ ഭൗമദിനത്തോടനുബന്ധിച്ച് ‘ഇരുൾവീഴും മുേമ്പ’ എന്ന സെമിനാർ കോഴിേക്കാട് ശിക്ഷക് സദനിൽ നടത്തി. ടി.വി. രാജൻ അധ്യക്ഷത വഹിച്ചു. സി.ഡബ്ല്യു.ആർ.ഡി.എം ശാസ്ത്രജ്ഞൻ ഡോ. അബ്ദുൽ ഹമീദ് പരിസ്ഥിതിയും കാലാവസ്ഥ സാക്ഷരതയും എന്ന വിഷയത്തിൽ ക്ലാസെടുത്തു. ട്രംപ് അധികാരത്തിൽ വന്നശേഷം എടുക്കുന്ന പരിസ്ഥിതി വിരുദ്ധ തീരുമാനങ്ങൾ ഭൂമിയുടെ നിലനിൽപിനുതന്നെ ഭീഷണിയാകുമെന്നും 190ഒാളം രാജ്യങ്ങൾ ഒരുമിച്ചുചേർന്ന് രൂപംനൽകിയ ആഗോള കാലാവസ്ഥ കരാറിൽനിന്ന് പിന്തിരിയരുതെന്നും അതിനുവേണ്ടിയുള്ള സമ്മർദം ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും ആവശ്യപ്പെട്ടു. സതീഷ്ബാബു കൊല്ലമ്പലത്ത്, മൊയ്തു കണ്ണേങ്കാടൻ, സുമ പള്ളിമ്പ്രം എന്നിവർ സംസാരിച്ചു. കോഴിക്കോട്: ഒയിസ്ക കാലിക്കറ്റ് ചാപ്റ്ററും റീജനൽ സയൻസ് സെൻററും ചേർന്ന് ലോക ഭൗമദിനം ആചരിച്ചു. പ്ലാനറ്റേറിയത്തിൽ നടന്ന ചടങ്ങിൽ ഡോ. കെ. കിഷോർ കുമാർ ഉദ്ഘാടനം ചെയ്തു. ഡോ. ആർ. സുരേന്ദ്രൻ പ്രതിജ്ഞ ചൊല്ലി. പ്ലാനറ്റേറിയം ഡയറക്ടർ വി.എസ്. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഒയിസ്ക ഡയറക്ടർ എം. അരവിന്ദ്ബാബു, കാലിക്കറ്റ് ചാപ്റ്റർ സെക്രട്ടറി സജീവ്കുമാർ, കെ.പി. അബൂബക്കർ, പി.കെ. നളിനാക്ഷൻ, അജയ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. സി. സതീഷ്കുമാർ സ്വാഗതവും ബിനോജ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.