കോഴിക്കോട്: ഇന്തോനേഷ്യയിൽ മേയ് ഒന്നു മുതൽ ആരംഭിക്കുന്ന ഏഷ്യൻ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കാൻ യോഗ്യത നേടിയ നടക്കാവ് ഗവ. ഗേൾസ് വി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിനി അഭിരാമിക്കുള്ള സർക്കാർ ധനസഹായം സ്കൂളിൽ നടന്ന ചടങ്ങിൽ എ. പ്രദീപ്കുമാർ എം.എൽ.എ കൈമാറി. വാർഡ് കൗൺസിലർ പി. കിഷൻ ചന്ദ് അധ്യക്ഷതവഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ, ജില്ല പട്ടികജാതി വികസന ഒാഫിസർ എ.കെ. രഘുനാഥ്, കോച്ചുമാരായ അനിൽകുമാർ, ഹെഡ്മാസ്റ്റർ മുരളി, ഇ. ഷമി, ജോസഫ്, രതീഷ്, എം. ഫൗസിയ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പി.കെ. ദാസൻ സ്വാഗതം പറഞ്ഞു. തനിക്ക് പിന്തുണയുമായെത്തിയ സർക്കാറിനും മറ്റുള്ളവർക്കും നന്ദിയുണ്ടെന്നും ചാമ്പ്യൻഷിപ്പിൽ മെഡൽ നേടാൻ പരമാവധി ശ്രമിക്കുമെന്നും അഭിരാമി പറഞ്ഞു. ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കാൻ പണമില്ലാതെ വിഷമിച്ചിരിക്കുകയായിരുന്ന അഭിരാമിക്ക് പട്ടികജാതി പട്ടികവർഗ വികസന വകുപ്പിൽനിന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് 1.35 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചതായി വിവരം ലഭിച്ചത്. ഏഷ്യൻ പവർലിഫിറ്റിങ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ െപൺകുട്ടികളുെട 84 കിലോ വിഭാഗത്തിലാണ് കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശി എം.വി. അഭിരാമി ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്. കഴിഞ്ഞമാസം കോയമ്പത്തൂരിൽ നടന്ന ജൂനിയർ നാഷനൽ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ 84 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയാണ് ഏഷ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.