ന​ട​പ്പാ​ലം ത​ക​ർ​ന്ന് സ​രോ​വ​ര​ത്ത് ബോ​ട്ടി​ങ് മു​ട​ങ്ങി​യി​ട്ട് ഒ​രു വ​ർ​ഷ​ം

കോഴിക്കോട്: സരോവരം ബയോപാർക്കിലെ കളിപ്പൊയ്കയിലൂടെയുള്ള ബോട്ട് സവാരി മുടങ്ങിക്കിടന്നിട്ട് ഒരു വർഷത്തോളമാവുന്നു. ബോട്ടിലേക്ക് കയറാനായി തയാറാക്കിയ മരംകൊണ്ടുള്ള നടപ്പാലം തകർന്നതുമൂലമാണ് ബോട്ടിങ് നിർത്തിവെച്ചത്. നിരവധി സന്ദർശകർ ബോട്ടിങ്ങില്ലാത്തതിനാൽ നിരാശരായി മടങ്ങുകയാണ്. സരോവരം പാർക്കിെൻറ തെക്കുഭാഗത്താണ് മനോഹരമായ തടാകം നിലനിൽക്കുന്നത്. പാർക്കിലെ പ്രധാന ആകർഷണമായ കളിപ്പൊയ്കയിൽ കുടുംബങ്ങളുൾെപ്പടെ നിത്യേന നൂറുകണക്കിനാളുകൾ ബോട്ട് സവാരിക്കെത്താറുണ്ടായിരുന്നു. 15ലേറെ ബോട്ടുകൾ തടാകത്തിലുണ്ട്. ഒരു വർഷത്തോളം മുടങ്ങിക്കിടന്നതിനാൽ ഈ ബോട്ടുകളെല്ലാം നശിക്കുകയാണ്. ആഴ്ചകൾക്കുമുമ്പ് കലക്ടർ സന്ദർശിച്ചപ്പോൾ ഉടൻ സർവിസ് പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. സ്വകാര്യ ഏജൻസിയാണ് ബോട്ട് സർവിസ് നടത്തിയിരുന്നത്. ഇങ്ങനെ ലഭിക്കുന്നതിെൻറ വിഹിതം ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനാണ് നൽകുന്നത്. ഇത്തരത്തിൽ ദിവസവും വലിയൊരു തുക വരുമാനം ബോട്ടിങ്ങിലൂടെ ഡി.ടി.പി.സിക്ക് ലഭിച്ചിരുന്നു. ഇതാണ് ഒരു വർഷത്തോളമായി നിലച്ചത്. കളിപ്പൊയ്കക്കു സമീപം ഒഴുകിക്കൊണ്ടിരിക്കുന്ന കനോലികനാലിൽനിന്നുള്ള മലിനജലം കലർന്ന് പൊയ്കയിലെ ജലംകൂടി മലിനമാവുകയാണ്. ഇവക്കിടയിൽ തകർന്നു കിടക്കുന്ന ഷട്ടർ ശരിയാക്കിയാൽ മാത്രമേ മലിനജലം കലരുന്നത് ഇല്ലാതാവൂ. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുന്ന ഗ്രീൻ കാർപറ്റ് പദ്ധതിയുടെ ഭാഗമായി പാർക്ക് പുനരുദ്ധാരണ പദ്ധതിക്ക് 57 ലക്ഷം അനുവദിച്ചിട്ടുണ്ട്. പദ്ധതിയിൽ കളിപ്പൊയ്കയിലെ പാലം നേരെയാക്കുന്ന പ്രവൃത്തി നടപ്പാക്കുന്നതിന് മുൻഗണന നൽകുെമന്നാണ് പ്രതീക്ഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.