പന്തീരാങ്കാവ്: മാമ്പുഴയിൽ കഴിഞ്ഞദിവസം മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തിയ സംഭവത്തിെൻറ കാരണം തേടി വിദഗ്ധ സംഘം പുഴ സന്ദർശനം നടത്തി സാമ്പിളുകൾ ശേഖരിച്ചു. കുന്ദമംഗലത്തെ ജലവിഭവ വികസന േകന്ദ്രത്തിലെയും മലിനീകരണ നിയന്ത്രണ ബോർഡിലെയും ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് അധികൃതരും ചേർന്നാണ് വെള്ളിയാഴ്ച പുഴയിലെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചത്. വ്യാഴാഴ്ച രാവിലെ മുതലാണ് കുന്നത്തുപാലം മുതൽ പുഴമ്പ്രംവരെയുള്ള ഭാഗത്ത് മത്സ്യങ്ങൾ കൂട്ടമായി ചത്തുപൊങ്ങിയത്. ആദ്യദിവസം കടൽമത്തിയാണ് ചത്തത്. വെള്ളിയാഴ്ച ചെമ്മീൻ, ചെമ്പല്ലി, മാലാൻ തുടങ്ങിയ പുഴമത്സ്യങ്ങളും കൂട്ടമായി ചത്തുപൊങ്ങിയിട്ടുണ്ട്. സൂക്ഷ്മ ജലസസ്യമായ അൽഗേയുടെ ക്രമാതീതമായ വളർച്ച പുഴയിലെ വായുസാന്നിധ്യത്തെ കുറച്ചിട്ടുെണ്ടന്നാണ് വിദഗ്ധ സംഘത്തിെൻറ പ്രാഥമിക കണ്ടെത്തൽ. കുന്നത്ത്പാലം മുതൽ മാമ്പുഴ പാലംവരെയുള്ള ഭാഗങ്ങളിൽ വെള്ളത്തിൽ ഒാക്സിജൻ തീരെ കുറവാണ്. ആറു ഭാഗങ്ങളിൽനിന്ന് സംഘം വെള്ളവും മത്സ്യസാമ്പിളും ശേഖരിച്ചിട്ടുണ്ട്. ഏതെങ്കിലും രാസവസ്തുക്കളുടെ സാന്നിധ്യം പുഴവെള്ളത്തിലുണ്ടോ എന്ന കാര്യം വിശദമായ പരിേശാധനയിലേ കണ്ടെത്താനാവൂ. ഒരാഴ്ചക്കകം ഇതിെൻറ ഫലം ലഭിക്കുമെന്ന് സംഘം പറഞ്ഞു. അഞ്ചു വർഷത്തിലധികമായി മാമ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാരും സന്നദ്ധസംഘടനകളും പുഴസംരക്ഷണത്തിനും മലിനീകരണ മുക്തമാക്കാനും നിരന്തരമായ ഇടപെടലുകൾ നടത്തുന്നതിനിടെ വ്യാപകമായി മത്സ്യങ്ങൾ ചത്തുപൊന്തിയത് നാട്ടുകാർക്ക് പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. പരിശോധനയിൽ ജലവിഭവ വികസനകേന്ദ്രം ടെക്നിക്കൽ ഒാഫിസർ ശശിധരൻ പള്ളിക്കുടിയൻ, സവിത പി. ജോസഫ്, സഞ്ജു സൽവാൻ, മലിനീകരണ നിയന്ത്രണ വിഭാഗം അസി. എൻവയൺമെൻറ് എൻജിനീയർ കെ.ബി. സുഗതൻ, അസി. എൻജിനീയർ സോന, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി, വൈസ് പ്രസിഡൻറ് മനോജ് പാലതൊടി, മഠത്തിൽ അബ്ദുൽ അസീസ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.