കോഴിക്കോട്: നഗരത്തിെൻറ ഹൃദയഭാഗത്ത് ജില്ല ലൈബ്രറി കൗൺസിലിന് സ്വന്തം കെട്ടിടമൊരുങ്ങുന്നു. മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് മുൻവശത്തായാണ് കെട്ടിടം നിർമിക്കുന്നത്. ശ്രീനാരായണ പരമഹംസ സ്മാരക സന്മാർഗ ദർശിനി ലൈബ്രറിക്കും ജില്ല ലൈബ്രറി കൗൺസിലിനുമായി മൂന്നുനിലകളിലായാണ് അത്യാധുനിക െകട്ടിടം നിർമിക്കുന്നത്. ഡിജിറ്റൽ ലൈബ്രറി, റഫറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ വായനശാലയിലൊരുക്കും. പുസ്തക ചർച്ചകൾക്കും മറ്റുമായി പ്രത്യേക ഹാളും ഉണ്ടാകും. ഒരു വർഷത്തിനകം നിർമാണം പൂർത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ല ലൈബ്രറി കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. കെട്ടിടത്തിെൻറ ശിലാസ്ഥാപനം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. അപ്പുക്കുട്ടൻ നിർവഹിച്ചു. കോർപറേഷൻ െഡപ്യൂട്ടി മേയർ മീര ദർശക് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം ബി. സുരേഷ് ബാബു, അംഗം എ. ഗംഗാധരൻ നായർ, ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് എൻ. ശങ്കരൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി.ബി. മുരളീബാസ് തുടങ്ങിയവർ സംസാരിച്ചു. ജില്ല ലൈബ്രറി കൗൺസിൽ െസക്രട്ടറി കെ. ചന്ദ്രൻ സ്വാഗതവും ഉദയൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.