കു​ണ്ടാ​യി​ത്തോ​ടി​ന് സ​മീ​പം ക​ട​യി​ൽ തീ​പി​ടി​ത്തം; 20 ല​ക്ഷ​ത്തി​ലേ​റെ ന​ഷ്​​ടം

ഫറോക്ക്: കുണ്ടായിത്തോടിന് സമീപം കവർ പ്രിൻറിങ് മോൾഡിങ് കടയിൽ തീപിടിത്തം. 20 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം. സമീപത്തെ ബാങ്കിലേക്ക് തീ പടരുന്നത് തടഞ്ഞ ഫയർ യൂനിറ്റ് തീപിടിച്ച കെട്ടിടത്തിന് പിറകുവശത്ത് താമസിക്കുന്ന ഇതര സംസ്ഥാനക്കാർ ഉപയോഗിക്കുന്ന എട്ടു ഗ്യാസ് സിലിണ്ടറുകൾ നിക്കം ചെയ്ത് വൻ ദുരന്തം ഒഴിവാക്കി. പോളി ഫാബ് കവർ പ്രിൻറിങ് ബ്ലോക്കുകൾ തയാറാക്കുന്ന സ്ഥാപനത്തിലാണ് ചൊവ്വാഴ്ച വൈകീട്ട് തീപിടിത്തമുണ്ടായത്‌. പൊക്കുന്ന് സ്വദേശി വിപിൻ ചാലിക്കരയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. കടയിലെ ഫിലിം കഴുകാൻ ഉപയോഗിക്കുന്ന യന്ത്രത്തിെൻറ വയറിൽനിന്ന് തീ പടരുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മീഞ്ചന്ത ഫയർ സ്റ്റേഷൻ ഓഫിസർ പനോത്ത് അജിത്തിെൻറ നേതൃത്വത്തിലുള്ള നാല് ഫയർ യൂനിറ്റ് സ്ഥലത്ത് എത്തി. തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ കെട്ടിടത്തിെൻറ രണ്ടാം നിലയിലുള്ള ചില്ല് തകർത്താണ് തീയണച്ചത്. ലക്ഷങ്ങൾ വിലമതിക്കുന്ന നാല് യന്ത്രങ്ങളും മൂന്ന് കമ്പ്യൂട്ടറുകളും കത്തിനശിച്ചവയിലുൾെപ്പടുന്നു. ഫയർഫോഴ്സിെൻറയും നാട്ടുകാരുടെയും സമയോചിത ഇടപെടൽ മൂലം ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഗ്രാമീൺ ബാങ്കിെൻറ ശാഖയിലേക്ക് തീപടരാതെ തടയാനായി. ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായി കരുതുന്നത്. അഗ്നിശമന സേനയുടെ അസിസ്റ്റൻറ് ഡിവിഷനൽ ഓഫിസർ അരുൺ ഭാസ്ക്കർ തീപിടിത്തം നടന്ന സ്ഥാപനത്തിൽ സന്ദർശനം നടത്തി. സ്റ്റേഷൻ ഓഫിസർ പനോത്ത് അജിത്തിനൊപ്പം അഗ്നിശമന സേനാംഗങ്ങളായ ടി.എസ്. രതീഷ്, സി. സതീശൻ, ആർ. രാജേഷ്, പ്രസാദ്, ശിവൻ എന്നിവർ നേതൃത്വം നൽകി. ചെറുവണ്ണൂർ സ്രാമ്പ്യ സ്വദേശി ദിലീഫിെൻറ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.