കോഴിക്കോട്: ബസ്സ്റ്റാൻഡുകളിൽ ഒരു രൂപ നാണയമിട്ട് ഭാരം നോക്കുന്ന ഇലക്േട്രാണിക് ഉപകരണം സ്ഥാപിച്ചതിെൻറ വരുമാനനഷ്ടം മേൽനോട്ടക്കാരനിൽനിന്ന് ഈടാക്കാനുള്ള നഗരസഭയുടെ തീരുമാനം സംസ്ഥാന മനുഷ്യാവകാശ കമീഷൻ തടഞ്ഞു. നഗരസഭ നിർദേശപ്രകാരം ഉപകരണം സ്ഥാപിച്ച കൊൽക്കത്തയിലെ ഈസ്റ്റേൺ സ്െകയിൽസ് ൈപ്രവറ്റ് ലിമിറ്റഡ് കമ്പനിയിൽനിന്ന് നഷ്ടം ഈടാക്കണമെന്ന് കമീഷൻ ആക്ടിങ്അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിട്ടു. പെരുമണ്ണ പി.ടി. സത്യൻ നൽകിയ പരാതിയിലാണ് നടപടി. കൊൽക്കത്തയിലെ കമ്പനി ഉപകരണങ്ങളുടെ മേൽനോട്ട കൂലിയായി കമീഷൻ നൽകാറുണ്ടെന്ന് പരാതിയിൽ പറയുന്നു. മൂന്നു വർഷം മുമ്പ് ഹൃേദ്രാഗബാധിതനായപ്പോൾ നികുതി അടക്കാതെ കൊൽക്കത്ത കമ്പനി ഉപകരണങ്ങൾ കൊണ്ടുപോയതിനാൽ നികുതി കുടിശ്ശിക പരാതിക്കാരനിൽനിന്ന് ഈടാക്കാനായിരുന്നു നഗരസഭ തീരുമാനം. ഐ.ജി റോഡ് ബസ്സ്റ്റാൻഡിലും പാളയം സ്റ്റാൻഡിലും വേയിങ് മെഷീൻ സ്ഥാപിക്കാൻ നഗരസഭ തീരുമാനിച്ചതനുസരിച്ചാണ് മൂന്നുവർഷത്തെ കരാറിൽ കൊൽക്കത്ത കമ്പനിക്ക് കരാർ നൽകിയതെന്ന് കോർപറേഷൻ സെക്രട്ടറി നൽകിയ വിശദീകരണത്തിൽ പറയുന്നു. പ്രതിമാസ വാടകയും വൈദ്യുതി ചാർജും കമ്പനി അടക്കണമെന്നായിരുന്നു വ്യവസ്ഥ. പരാതിക്കാരനായ സത്യൻ കരാറിൽ ജാമ്യക്കാരനായിരുന്നു. നഗരസഭ അറിയാതെയാണ് കമ്പനി ഉപകരണങ്ങൾ കടത്തിയത്. 2010 ഏപ്രിൽ മുതൽ 2012 നവംബർ വരെ ലൈസൻസ് ഫീസ് കുടിശ്ശികയിനത്തിൽ 1,07,241 രൂപ കമ്പനിയിൽനിന്ന് നഗരസഭക്ക് കിട്ടാനുണ്ടെന്നും കമ്പനിക്കെതിരെ നടപടിക്ക് സാങ്കേതിക ബുദ്ധിമുട്ടുള്ളതിനാലാണ് ജാമ്യക്കാരനെതിരെ നടപടി സ്വീകരിച്ചതെന്നും വിശദീകരണത്തിൽ പറയുന്നു. പരാതിക്കാരന് ഇടപാടിൽ സാമ്പത്തികബാധ്യതയും ഉത്തരവാദിത്തവുമുള്ളതായി കാണുന്നില്ലെന്ന് കമീഷൻ നിരീക്ഷിച്ചു. ലൈസൻസ് ഫീസും കറൻറ് ചാർജും വാടകയും ഈടാക്കേണ്ടത് കൊൽക്കത്ത കമ്പനിയിൽ നിന്നാണ്. ഇക്കാരണത്താൽ പരാതിക്കാരനെ ഒഴിവാക്കണമെന്നാണ് കമീഷൻ നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.