ക​ത്ത​റ​മ്മ​ൽ ക​ട​വി​ൽ ര​ണ്ട്​ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ ന​ശി​ക്കു​ന്നു

കൊടുവള്ളി: ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച രണ്ടു കുടിവെള്ള പദ്ധതികൾ പൂനൂർ പുഴയിലെ കത്തറമ്മൽ കടവിൽ ഉപേയാഗിക്കാതെ നശിക്കുന്നു. കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി കത്തറമ്മൽ വലിയപറമ്പ് കരൂഞ്ഞി കോളനിയിലേക്ക് നിർമിച്ച പദ്ധതിയാണ് ഒന്ന്. 15 വർഷം മുമ്പ് നിർമിച്ച പദ്ധതിയിൽ മൂന്നു മാസത്തോളം തുടക്കത്തിൽ വെള്ളം പമ്പിങ് നടത്തിയിരുന്നു. പദ്ധതിയുടെ വൈദ്യുതി ബിൽ ഉപഭോക്താക്കൾക്ക് നൽകാൻ കഴിയാതെ വന്നതോടെയാണ് പ്രവർത്തനം നിലച്ചത്. പുഴക്കടവിൽ നിർമിച്ച പമ്പ്ഹൗസും ടാങ്കും പൈപ്പ്ലൈനുമെല്ലാം ഇപ്പോൾ നശിക്കുകയാണ്. പകരം സംവിധാനമൊരുക്കാൻ ബന്ധെപ്പട്ടവരുടെ ഭാഗത്തുനിന്ന് നടപടികളൊന്നുമുണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, പദ്ധതി പുനരുജ്ജീവിപ്പിച്ച് കോളനിവാസികൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചുവരുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.സി. ഉസ്സയിൻ പറഞ്ഞു. ഇതേ കടവിൽ കൊടുവള്ളി നഗരസഭയിൽപെട്ട ഒന്നാം ഡിവിഷനിലെ പനക്കോട് നിവാസികൾക്കായി 15 വർഷംമുമ്പ് കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്. എം.എൽ.എ ഫണ്ട് വിനിേയാഗിച്ചാണ് പദ്ധതി ആരംഭിച്ചത്. കത്തറമ്മൽ പാലത്തിനു താഴെ പുഴയോരത്ത് പദ്ധതിക്കായി കിണറും പമ്പ്ഹൗസുമെല്ലാം നിർമിച്ചിട്ടുണ്ട്. പദ്ധതിക്ക് നിർമിച്ച കിണറിൽ വെള്ളമില്ലെന്ന കാരണം പറഞ്ഞ് പദ്ധതിപ്രവൃത്തികൾ പാതിവഴിയിൽ അവസാനിപ്പിക്കുകയാണത്രെ ഉണ്ടായത്. പദ്ധതിയുെട കിണർ ഇപ്പോൾ കാടുമൂടി നശിക്കുകയാണ്. പമ്പ്ഹൗസ് ഉൾപ്പെടെയുള്ളവയും കാലപ്പഴക്കത്താൽ നശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.