നരിക്കുനി: നാട്ടുകാരുടെ പ്രവർത്തനംമൂലം സ്വകാര്യ വ്യക്തിയിൽനിന്ന് സ്ഥലം വാങ്ങുകയും പിന്നീട് നരിക്കുനി പഞ്ചായത്ത് ഏറ്റെടുത്ത് 20 ലക്ഷം ചെലവഴിച്ച് പഞ്ചായത്തിെൻറ പേരിൽ രജിസ്റ്റർ ചെയ്യുകയും ചെയ്ത നരിക്കുനി ഫയർ സ്റ്റേഷെൻറ സ്ഥലം അധികൃതർക്ക് കൈമാറാത്തത് ഫയർ സ്റ്റേഷെൻറ വികസന മുരടിപ്പിന് കാരണമാകുന്നു. മുൻ യു.ഡി.എഫ് ഭരണസമിതിയാണ് നരിക്കുനി ഫയർ സ്റ്റേഷനുവേണ്ടി കൽക്കുടുമ്പ് മുണ്ടപ്പുറത്ത് പറമ്പിൽ 18 സെൻറ് സ്ഥലം രജിസ്റ്റർ ചെയ്തത്. ഫയർ സ്റ്റേഷൻ നരിക്കുനിക്ക് നഷ്ടപ്പെട്ടു പോകാതിരിക്കാൻ പ്രയാസപ്പെട്ട് നേടിയെടുത്ത ഈ സ്ഥലം രണ്ടര വർഷക്കാലം സർക്കാറിന് കൈമാറാതെ പഞ്ചായത്ത് അധികൃതർ അനാസ്ഥ കാണിക്കുകയായിരുന്നു. 2010 ഡിസംബർ 20നാണ് നരിക്കുനി ഫയർ സ്റ്റേഷൻ അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തത്. അന്നു മുതൽ വാടകക്കെട്ടിടത്തിലാണ് ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. സ്വന്തമായി കിണറോ ആവശ്യത്തിന് കുടിവെള്ളമോ ഈ കെട്ടിടത്തിലില്ല. സ്വകാര്യ വ്യക്തിയുടെ ഔദാര്യംകൊണ്ടാണ് അത്യാവശ്യ കാര്യങ്ങൾക്ക് വെള്ളം ലഭിക്കുന്നത്. നരിക്കുനിയിലെയും സമീപ പഞ്ചായത്തുകളിലെയും അത്യാഹിതങ്ങൾ നേരിടുന്നതിൽ ഫയർ സ്റ്റേഷൻ സജീവ പങ്കാണ് വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.