ന​​ഗ​​ര​​പാ​​ത​​യി​​ൽ 13 ഇ​​ട​​ത്ത്​ സി​​ഗ്​​​ന​​ൽ ലൈ​​റ്റു​​ക​​ൾ സ്​​​ഥാ​​പി​​ക്കും

േകാഴിക്കോട്: നിർമാണം പുരോഗമിക്കുന്ന നഗരപാതകളിൽ 13 ഇടത്ത് പുതുതായി സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കും. തിരക്കേറിയ ചേവരമ്പലം, എരഞ്ഞിപ്പാലം, ബീച്ച് റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് സിഗ്നൽ ലൈറ്റുകൾ സജ്ജീകരിക്കുക. കേടായവക്ക് പകരം പുതിയവ സ്ഥാപിക്കും. നഗരപാത വികസന പദ്ധതിയുടെ അവലോകന യോഗത്തിലാണ് തീരുമാനം. പുനർ നിർമാണത്തിന് അനുമതിയും ഫണ്ടും ലഭിച്ച റോഡുകൾക്കാവശ്യമായ ഭൂമി ഏറ്റെടുക്കൽ ഉടൻ പൂർത്തിയാക്കും. അരയിടത്തുപാലത്തെ ഓട്ടോറിക്ഷ ബേ ഫ്ലൈ ഓവറിന് അടിയിലേക്ക് മാറ്റുന്ന കാര്യം ആലോചിക്കും. നഗരപാത പദ്ധതിയുടെ ഒന്നാം ഘട്ട നടത്തിപ്പിെൻറ ഭാഗമായി എ. പ്രദീപ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ കലക്ടറുടെ ചേംബറിലാണ് യോഗം ചേർന്നത്. നഗരപരിധിയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കലും അപകടങ്ങൾ കുറക്കുന്നതും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് പൂർത്തീകരിക്കുക. ഡെപ്യൂട്ടി കലക്ടർ എൻ.വി. രഘുരാജ്, ആർ.ടി.ഒ സി.ജെ. പോൾസൺ, നോർത്ത് ട്രാഫിക് അസി. കമീഷണർ പി.കെ. രാജു, സിറ്റി ട്രാഫിക് സി.ഐ ടി.പി. ശ്രീജിത്ത്, സിറ്റി റോഡ് ഇംപ്രൂവ്്മെൻറ് പ്രോജക്ട് കോഓഡിനേറ്റർ കെ. ലേഖ, കേരള റോഡ് ഫണ്ട് ബോർഡ് ഓഫിസർ കെ. പ്രമോദ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.