കോഴിക്കോട്: ജില്ലയിലെ പുഴ കൈയേറ്റം ഒഴിപ്പിക്കാൻ നടപടി സ്വീകരിച്ചുവരുകയാണെന്ന് ജില്ല കലക്ടറുടെ ചുമതലയുള്ള എ.ഡി.എം ടി. ജനിൽകുമാർ. പുഴകളിൽ കൈയേറ്റം വ്യാപകമായിട്ടും നടപടിയില്ലെന്ന് കഴിഞ്ഞ ദിവസം ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. നവകേരള മിഷെൻറ ഭാഗമായി എല്ലാ പുഴകൾക്കും നിരീക്ഷണ സമിതികൾ രൂപവത്കരിച്ചുവരുകയാെണന്ന് എ.ഡി.എം പറഞ്ഞു. ജില്ലതലം മുതൽ പഞ്ചായത്ത് തലം വരെ റവന്യൂ-തദ്ദേശ സ്ഥാപന സെകട്ടറിമാർ, ജലവിഭവ വകുപ്പ് എന്നിവരടങ്ങുന്ന സമിതി രൂപവത്കരിക്കും. മാമ്പുഴക്ക് ഇതിനകം സമിതി നിലവിൽവന്നിട്ടുണ്ട്. ജനകീയ സമിതികളുടെ സഹകരണത്തോടെ സർവേ നടത്തി കൈയേറ്റം ഒഴിപ്പിക്കും. തുടർന്ന്, തദ്ദേശ സ്ഥാപനങ്ങൾക്ക് അവരുടെ ചെലവിൽ കുറ്റികൾ സ്ഥാപിക്കാൻ നിർദേശം നൽകും. പൂനൂർ പുഴ, ഇരുതുള്ളിപ്പുഴ എന്നിവിടങ്ങളിൽ െകെയേറ്റം കണ്ടെത്തിയിട്ടുണ്ട്. സംരക്ഷണ ഭിത്തി നിർമാണത്തിെൻറ മറവിൽ കൈയേറ്റം വ്യാപകമായെന്ന ആക്ഷേപമുണ്ട്. ഇനി സർവേ നടത്തിയ ശേഷമേ പുഴയോരങ്ങൾ കെട്ടാവൂ എന്ന് നിർദേശം നൽകിയിട്ടുണ്ട്. പൂനൂർ പുഴയിലെ കൈയേറ്റം ഒഴിപ്പിക്കാൻ നഗരസഭയുടെ ആഭിമുഖ്യത്തിൽ ശ്രമം നടന്നുവരുകയാണ്. എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലെ ഇരുതുള്ളിപ്പുഴയിൽ കൂടത്തായ് പാലത്തിനു സമീപത്തെ കൈയേറ്റം ഒഴിപ്പിക്കാൻ രാരോത്ത് വില്ലേജ് ഒാഫിസർക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. കൈയേറ്റം ഒഴിപ്പിക്കുന്നതിെൻറ ഭാഗമായി, ബുധനാഴ്ച പ്രദേശത്ത് സർവേ നടത്തുമെന്ന് രാരോത്ത് വില്ലേജ് ഒാഫിസർ എ.എം. നിസാമുദ്ദീൻ പറഞ്ഞു. വ്യാഴാഴ്ച സ്ഥലമുടമയുടെ ചെലവിൽ പുഴസ്ഥലത്ത് ഇട്ട മണ്ണ് നീക്കും. ഏപ്രിൽ അഞ്ചിനുതന്നെ ഉടമക്ക് സ്റ്റോപ് മെമ്മോ നൽകിയിട്ടുണ്ട്. കൈയേറ്റം നടന്നതായി പരാതി ഉയർന്നാൽ, ശക്തമായ നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സ്റ്റോപ് മെമ്മോക്ക് ശേഷവും നിർമാണപ്രവർത്തനം നടന്നതായും കഴിഞ്ഞ ദിവസം പെയ്ത മഴയിൽ പുഴയോരത്ത് ഇട്ട മണ്ണ് പുഴയിലേക്ക് ഒഴുകി ഇറങ്ങിയതായും ജില്ല പുഴ സംരക്ഷണ സമിതി പ്രവർത്തകരായ പി.എച്ച്. താഹ, ടി.വി. രാജൻ എന്നിവർ പറഞ്ഞു. പൊതുസ്ഥലം കൈയേറിയവർക്കെതിരെ ക്രിമിനൽ നിയമപ്രകാരം കേസെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.