അ​ഭി​രാ​മി​യി​റ​ങ്ങും; ‘ഭാ​ര​മി​ല്ലാ​തെ’ ഭാ​ര​മു​യ​ർ​ത്താ​ൻ

കോഴിക്കോട്: ഇേന്താനേഷ്യയിൽ മേയ് ഒന്നു മുതൽ ആരംഭിക്കുന്ന ഏഷ്യൻ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ കോഴിക്കോട്ടുകാരി അഭിരാമിക്ക് ഇനി ‘ഭാരമറിയാതെ’ മത്സരിക്കാം. ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കാൻ പണമില്ലാതെ വിഷമിച്ച അഭിരാമിയെ സർക്കാർ സഹായിക്കും. തിങ്കളാഴ്ചയാണ് പട്ടികജാതി-വർഗ വികസന വകുപ്പിൽനിന്ന് 1.35 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചതായി കുടുംബത്തിന് വിവരം ലഭിക്കുന്നത്. വിവരം കേട്ടയുടനെ മനസ്സിലെ വലിയൊരു ഭാരം ഇറക്കിവെച്ച പ്രതീതിയായിരുന്നു അഭിരാമിക്ക്. ഏഷ്യൻ പവർലിഫിറ്റിങ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ െപൺകുട്ടികളുെട 84 കിലോ വിഭാഗത്തിലാണ് കോഴിക്കോട് കുണ്ടൂപ്പറമ്പ് സ്വദേശി എം.വി. അഭിരാമി ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മത്സരിക്കുന്നത്. 13ാം വയസ്സിൽ ആരംഭിച്ച പവർലിഫ്റ്റിങ് പരിശീലനത്തിലൂടെ രാജ്യത്തിെൻറ വിവിധയിടങ്ങളിൽ നടന്ന ചാമ്പ്യൻഷിപ്പുകളിൽ പെങ്കടുത്തിട്ടുെണ്ടങ്കിലും വിദേശ മത്സരത്തിൽ പെങ്കടുക്കുന്നത് ആദ്യമായാണ്. നടക്കാവ് ഗവ. ഗേൾസ് വി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിനിയായ താരം കോയമ്പത്തൂരിൽ നടന്ന ജൂനിയർ നാഷനൽ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ 84 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയാണ് എഷ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്. കർണാടകയിൽ നടന്ന സെലക്ഷൻ ട്രയൽസിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. ചെറുകുടങ്ങശേരി പറമ്പ് ആനന്ദബാബുവാണ് പിതാവ്. അസുഖ ബാധിതനായതിനാൽ പിതാവിന് ജോലിക്കുപേകാൻ സാധിക്കില്ല. ഇതിനാൽ, കുടുംബം വലിയ ബുദ്ധിമുട്ടിലാണ്. അമ്മ രാധിക കുടുംബശ്രീ പരിപാടികളിൽ പാചകത്തിനു പോകുന്നതാണ് ഏക വരുമാനം. നടക്കാവ് സ്കൂൾ അധികൃതർ പ്രദീപ്കുമാർ എം.എൽ.എയുടെ സഹായത്തോടടെ നിരന്തരം ശ്രമിച്ചതിെൻറ ഫലമായാണ് സർക്കാർ ധനസാഹായം അനുവദിച്ചത്. തളി ഗോൾഡൻ ജിമ്മിലെ അനിൽ കുമാർ, സ്പോർട്സ് കൗൺസിൽ കോച്ച് ഇ. ഷമി എന്നിവരുടെ ശിക്ഷണത്തിലാണ് അഭിരാമിയുടെ പരിശീലനം. സീനിയർ വിഭാഗത്തിൽ വടകര സ്വദേശി മജിസിയ ബാനുവും ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കുന്നുണ്ട്. കേരളത്തിൽനിന്ന് അഞ്ച് താരങ്ങളാണ് യോഗ്യത നേടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.