റോ​ഡു​ക​ൾ ത​ക​ർ​ന്നു; ഗ്രാ​മീ​ണ​മേ​ഖ​ല​യി​ൽ യാ​ത്ര​ക്ലേ​ശം രൂ​ക്ഷം

ആയഞ്ചേരി: റോഡുകൾ തകർന്നതോടെ ഗ്രാമീണ മേഖലയിൽ യാത്രക്ലേശം രൂക്ഷമായി. റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് ഫണ്ട് അനുവദിക്കാത്തതിനാൽ യാത്രക്കാരുടെ ദുരിതം ഇനിയും നീളുമെന്നുറപ്പായി. ആയഞ്ചേരി-കടമേരി-തണ്ണീർപന്തൽ റോഡാണ് പ്രധാനം. പൊതുമരാമത്ത് വകുപ്പിെൻറ കീഴിലുള്ള ഈ റോഡ് വർഷങ്ങളായി തകർന്ന നിലയിലാണ്. ചില ഭാഗങ്ങളിൽ കാൽനടയാത്രപോലും പ്രയാസത്തിലാണ്. ആയഞ്ചേരിയിൽനിന്ന് തണ്ണീർപന്തൽ വഴി നാദാപുരം മേഖലയിലേക്കുള്ള എളുപ്പവഴി കൂടിയാണിത്. കടമേരിയിലുള്ള പഞ്ചായത്ത് ഓഫിസ്, കടമേരി ആർ.എ.സി കോളജ്, കടമേരി എം.യു.പി സ്കൂൾ, നാളോം കോറോൽ എം.എൽ.പി സ്കൂൾ, കടമേരി എൽ.പി സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങൾ ഈ റോഡരികിലാണുള്ളത്. ആയഞ്ചേരിയിൽനിന്ന് കടമേരി വരെ കുറച്ചുമുമ്പ് കുഴികളടച്ചെങ്കിലും ഫലപ്രദമായില്ല. മഴ പെയ്യുന്നതോടെ റോഡിൽ വെള്ളം കെട്ടിക്കിടക്കുക പതിവാണ്. ഇത് യാത്രപ്രശ്നം കൂടുതൽ രൂക്ഷമാക്കുന്നു. മംഗലാട് എം.എൽ.എ റോഡിലും കുണ്ടും കുഴിയും നിറഞ്ഞിരിക്കുകയാണ്. ആയഞ്ചേരി, തിരുവള്ളൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. ഇതുവരെ റീ ടാർ ചെയ്യാനുള്ള നടപടിയായില്ല. കുഴികളടക്കുന്ന പ്രവൃത്തിയും ഇപ്പോൾ ചെയ്യാറില്ല. ആയഞ്ചേരിയിൽനിന്ന് പൈങ്ങോട്ടായി, തിരുവള്ളൂർ, തോടന്നൂർ ഭാഗത്തേക്ക് പോകാനുള്ള റോഡാണിത്. തിരുവള്ളൂർ ടൗൺ പരിഷ്കരണത്തിെൻറ ഭാഗമായി ടൗണിലും പരിസരത്തുമായി കുറച്ചുഭാഗം ഉയർത്തി ടാർ ചെയ്തിരുന്നു. ബാക്കിഭാഗം കുണ്ടും കുഴിയും നിറഞ്ഞതാണ്. മഴക്കാലത്തിനുമുമ്പേ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.