കൊ​യി​ലാ​ണ്ടി​യി​ലെ ഗ​താ​ഗ​ത​പ്ര​ശ്​​നം: ബൈ​പാ​സ​ല്ല, വേ​ണ്ട​ത്​ ദേ​ശീ​യ​പാ​ത വി​ക​സ​നം

കൊയിലാണ്ടി: ഗതാഗതപ്രശ്നം പരിഹരിക്കുന്നതിന് ബൈപാസിനേക്കാളുപരി നിലവിലെ ദേശീയപാത വികസിപ്പിക്കുകയാണ് വേണ്ടെതന്ന് ‘ശ്രദ്ധ’ സാമൂഹിക പഠനകേന്ദ്രം സംഘടിപ്പിച്ച ഒാപൺ ഫോറത്തിൽ അഭിപ്രായമുയർന്നു. കോൺഗ്രസ്, ബി.ജെ.പി, സി.പി.െഎ, എൻ.സി.പി, ജനതാദൾ, നന്തി-ചെങ്ങോട്ടുകാവ് ബൈപാസ് വിരുദ്ധ കർമസമിതി, ശ്രദ്ധ എന്നിവരുടെ പ്രതിനിധികൾ പെങ്കടുത്തു. സി.പി.എം, മുസ്ലിംലീഗ് രാഷ്ട്രീയ പാർട്ടികളും വ്യാപാരി സംഘടന പ്രതിനിധികളും വിട്ടുനിന്നു. ദേശീയപാത 45 മീറ്ററിൽ വികസിപ്പിക്കുേമ്പാൾ നിലവിലെ റോഡ് ഇതേ രീതിയിൽ നിലനിർത്തി നന്തി മുതൽ ചെങ്ങോട്ടുകാവുവരെ ബദൽ റോഡ് നിർമിക്കണമെന്ന ആവശ്യം വ്യാപാരി സംഘടനകൾ ഉന്നയിച്ചിരുന്നു. നന്തി-ചെങ്ങോട്ടുകാവ് ബൈപാസ് വിരുദ്ധ കർമസമിതി നിലവിലെ ദേശീയപാത വികസിപ്പിക്കുകയാണ് വേണ്ടതെന്ന ആവശ്യവും ഉയർത്തി. ഇൗ സാഹചര്യത്തിലാണ് ഒാപൺ ഫോറം സംഘടിപ്പിച്ചത്. 1971ലാണ് കൊയിലാണ്ടിയിൽ ദേശീയപാത 30 മീറ്റർ റോഡ് വികസന പ്രവൃത്തി തുടങ്ങിയത്. സ്ഥലമളന്ന് കല്ലിട്ടതല്ലാതെ തുടർപ്രവൃത്തികൾ ഉണ്ടായില്ല. നന്തി-ചെങ്ങോട്ടുകാവ്, വെങ്ങളം, വെങ്ങാലി റെയിൽവേ ഗേറ്റുകൾ ഗതാഗതത്തിന് തടസ്സമായി. അപ്പോഴാണ് നന്തി മുതൽ ചെങ്ങോട്ടുകാവുവരെ ബൈപാസ് എന്ന നിർദേശം വന്നത്. ഇതിെൻറ പ്രാരംഭപ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് സംസ്ഥാന സർക്കാറിെൻറ മുൻകൈയിൽ ഇൗ റെയിൽവേ ഗേറ്റുകൾ നിലനിന്ന സ്ഥലങ്ങളിലെല്ലാം മേൽപാലം പണിതത്. അതോടെ ബൈപാസിെൻറ ആവശ്യകതയും ഇല്ലാതായി. എന്നാൽ, പിന്നീട് ഇൗ വഴി ദേശീയപാത ബൈപാസ് നിർമിക്കണമെന്ന ആവശ്യം ചില കേന്ദ്രങ്ങളിൽനിന്ന് ഉയർന്നു. എന്നാൽ, ഇത് പരിസ്ഥിതിക്ക് കനത്ത ആഘാതം ഉണ്ടാക്കുമെന്ന മറുവാദവും ഉയർന്നു. കുന്നുകൾ, തണ്ണീർത്തടങ്ങൾ, പാടശേഖരങ്ങൾ, കിണറുകൾ, കാവുകൾ തുടങ്ങിയവ നശിക്കും. ഇതേ നിഗമനംതന്നെയായിരുന്നു ഒാപൺ ഫോറത്തിൽ പെങ്കടുത്തവരുടെയും. വികസനപ്രവർത്തനങ്ങൾ നടത്തുേമ്പാൾ പരിസ്ഥിതിക്ക് മുൻതൂക്കം നൽകണമെന്നും നിലവിൽ ദേശീയപാത വികസനമാണ് ഉചിതമെന്നും ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വി.വി. സുധാകരൻ പറഞ്ഞു. തീരദേശ റോഡും ഉപയോഗപ്പെടുത്താം. 45 മീറ്ററിൽതന്നെ ദേശീയപാത വികസിപ്പിക്കണമെന്ന ശാഠ്യത്തിൽനിന്ന് ദേശീയപാത അധികൃതർ ഒഴിവാകണമെന്ന് എൻ.സി.പി ജില്ല ജനറൽ സെക്രട്ടറി കെ.ടി.എം. കോയ പറഞ്ഞു. നിലവിലെ ദേശീയപാത 30 മീറ്ററിൽ വികസിപ്പിക്കുകയും 15 മീറ്ററിലെ ആകാശപാതയുമാണ് ഉചിതം. തീരദേശ റോഡ് റിങ് റോഡായും ഉപയോഗിക്കാം. പരിസ്ഥിതിക്ക് ആഘാതം ഉണ്ടാകുന്ന വികസനം ഒഴിവാക്കണം. 45 മീറ്ററിൽ ദേശീയപാത വികസനംതന്നെയാണ് വേണ്ടതെന്ന് ബി.ജെ.പി നേതാവ് എസ്. അഖിൽ പന്തലായനി പറഞ്ഞു. നന്തി-ചെങ്ങോട്ടുകാവ് ബൈപാസ് പ്രായോഗികമല്ല. സി.പി.െഎ മണ്ഡലം സെക്രട്ടറി അഡ്വ. എസ്. സുനിൽ മോഹനൻ, ജനതാദൾ ^യു. പ്രതിനിധി അഡ്വ. ടി.കെ. രാധാകൃഷ്ണൻ, ബൈപാസ് വിരുദ്ധ കർമസമിതി പ്രതിനിധി രാമദാസ് തൈക്കണ്ടി, ശ്രദ്ധ പ്രതിനിധി എൻ.എൻ. ബാലകൃഷ്ണൻ എന്നിവർക്കും ഇതേ അഭിപ്രായമായിരുന്നു. പ്രഫ. കൽപറ്റ നാരായണൻ മോഡറേറ്ററായിരുന്നു. എൻ.പി. ബാലകൃഷ്ണൻ കരട് സമാപനരേഖ അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.