മ​ണ​ലെ​ടു​പ്പ്, ക​ട​ൽ​വെ​ള്ളം ക​യ​റ​ൽ...ആ​വി​മോ​ത് ഇ​ന്ന്​ അ​ഴി​മു​ഖ​മാ​ണ്​

നന്തിബസാർ: കടലൂരിലെ ഒറ്റക്കൈതക്കൽ പ്രദേശത്തുള്ള ആവിമോത് എന്നറിയപ്പെട്ടിരുന്ന സ്ഥലം പലകാരണങ്ങളാൽ അഴിമുഖമായി മാറി. ഇതോടെ, പ്രദേശവാസികളുടെ ദുരിതവും തുടങ്ങി. പണ്ടുകാലത്ത് ചകിരി നിർമിച്ചിരുന്ന സ്ഥലമാണിവിടം. തേങ്ങാമടൽ വലിയ കുഴികളിൽ പൂഴ്ത്തി വെള്ളം തട്ടി ചീഞ്ഞു തുടങ്ങുമ്പോൾ അത് ചകിരിയാക്കുമായിരുന്നു. പിന്നീട് ചൂടിയുണ്ടാക്കാൻ പലസ്ഥലങ്ങളിലേക്കും ചകിരി കയറ്റിയയച്ചത് ഇവിടെനിന്നായിരുന്നു. എല്ലാ വഴികളിലൂടെയും വെള്ളം ഒഴുകിയെത്തുന്നതോടെ ഇവിടെ പുഴയായി മാറുകയാണ് പതിവ്. ചകിരി തൊഴിലാളികൾ മൺവെട്ടി ഉപയോഗിച്ച് വെള്ളം കടലിലേക്ക് ഒഴുക്കിവിടുകയാണ് പതിവ്. പിന്നീട് തിരമാലകൾ വന്നു പെെട്ടന്ന് മണ്ണെടുത്തഭാഗം നികത്തും. ആവിമോത് പ്രദേശത്ത് അധികം വീടുകളില്ലായിരുന്നു. ഇതിനാൽ മണൽ മാഫിയ വ്യാപകമായി മണൽവാരലും തുടങ്ങി. ഇതോടെ, സ്ഥലത്ത് അഴിമുഖം പ്രത്യക്ഷപ്പെടുകയായിരുന്നു. ഇതോടെ, സമീപത്തുള്ള കിണറുകളിൽ ഉപ്പുവെള്ളം കയറാൻ തുടങ്ങി. വീട്ടുകാരും കർഷകരും ആശങ്കയിലായി. എത്രയും വേഗം കടൽവെള്ളം കയറാതിരിക്കാനുള്ള നടപടികളാണ് ആവശ്യം. ഇതിനായി നിരവധി സംഘടനകൾ രംഗത്തുണ്ട്. പരിഹാരമില്ലെങ്കിൽ പ്രദേശമാകെ കടൽവെള്ളം കയറി കൃഷിയടക്കം നശിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.