കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് ഒച്ചിന്‍െറ വേഗത

കൊയിലാണ്ടി: നൂറ്റാണ്ട് പിന്നിട്ട കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനോടുള്ള അധികൃതരുടെ അവഗണന തുടരുന്നു. കാലമിത്ര പിന്നിട്ടിട്ടും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഒച്ചിന്‍െറ വേഗം മാത്രമേയുള്ളൂ. പഴയ സ്റ്റേഷന്‍ കെട്ടിടം പുതുക്കിപ്പണിയാനുള്ള ശ്രമം പാതിവഴിയില്‍ നിലച്ചുകിടക്കുകയാണ്. കുറച്ചുഭാഗത്ത് തൂണുകള്‍ ഉയര്‍ന്നശേഷം ഒരു വര്‍ഷത്തോളമായി നിര്‍മാണപ്രവൃത്തി നിലച്ചു. പ്രവൃത്തി കരാറെടുത്ത ആള്‍ ഉപകരാര്‍ നല്‍കിയതാണ് വിനയായത്. ഇദ്ദേഹം പണി പൂര്‍ത്തിയാക്കാതെ സ്ഥലംവിടുകയായിരുന്നു. സ്റ്റേഷനിലെ വിശ്രമമുറിയും അടച്ചിട്ടിരിക്കയാണ്. പുതിയ കെട്ടിടത്തിനുവേണ്ടി വിശ്രമമുറിയുടെ ഒരു ഭാഗം പൊളിച്ചിരുന്നു.സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപാരികള്‍, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി യാത്രക്കാരുള്ള സ്റ്റേഷനാണിത്. ഗുജറാത്തിലെ ടയര്‍ മേഖലയില്‍ ഈ പ്രദേശത്തെ നിരവധി പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരൊക്കെ യാത്രാപ്രശ്നം നേരിടുന്നു. കോയമ്പത്തൂര്‍-മംഗലാപുരം, എറണാകുളം-കണ്ണൂര്‍ ഇന്‍റര്‍സിറ്റികള്‍, നേത്രാവതി, വെസ്റ്റ്കോസ്റ്റ് ട്രെയിനുകള്‍ക്കൊന്നും ഇവിടെ സ്റ്റോപ്പില്ല. കാലങ്ങളായി ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടുവരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.