കോഴിക്കോട്: മുന്‍ മേയര്‍ സി. മുഹ്സിന് നഗരം വിട നല്‍കി. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ജയില്‍ റോഡിലെ മസ്ജിദുല്‍ മുജാഹിദീനിലെ മയ്യിത്ത് നമസ്കാരത്തിനു ശേഷം കണ്ണമ്പറമ്പ് ഖബറിടത്തില്‍ ഖബറടക്കി. മയ്യിത്ത് നമസ്കാരത്തിന് മകന്‍ ഫയിസ് മുഹ്സിന്‍ നേതൃത്വം നല്‍കി. വീട്ടിലും പള്ളിയിലും നൂറുകണക്കിനാളുകളാണ് മുന്‍ നഗരപിതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. ബുധനാഴ്ച വൈകീട്ട് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, ജനതാദള്‍ എസ്. സംസ്ഥാന പ്രസിഡന്‍റ് നീലലോഹിതദാസന്‍ നാടാര്‍ തുടങ്ങി ഏറെ പേര്‍ വീട്ടിലത്തെി. കര്‍ശനക്കാരനായ ഭരണാധികാരിയും ജനകീയനായ പൊതുപ്രവര്‍ത്തകനുമായിരുന്നു മുഹ്സിനെന്ന് കോഴിക്കോട് പൗരാവലിയുടെ അനുശോചന യോഗം അഭിപ്രായപ്പെട്ടു. നിരവധി സമരങ്ങളില്‍ മുന്നില്‍ നിന്ന് നയിച്ച ഇദ്ദേഹം ഡങ്കല്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിക്കുകയും ചെയ്തെന്ന് അനുശോചനപ്രമേയം അഭിപ്രായപ്പെട്ടു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനകീയനായ പൊതുപ്രവര്‍ത്തകനെയാണ് കോഴിക്കോടിന്് നഷ്ടമായതെന്ന് മേയര്‍ പറഞ്ഞു. ലക്ഷ്യബോധ്യവും ഇച്ഛാശക്തിയുമുള്ള വ്യക്തിയായിരുന്നുവെന്ന് ജനതാദള്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ. നീലലോഹിതദാസന്‍ നാടാര്‍ പറഞ്ഞു. കോഴിക്കോട്ടെ പ്രമുഖ മേയര്‍മാരുടെ ശ്രേണിയിലാണ് എന്നും അദ്ദേഹത്തിന്‍െറ സ്ഥാനമെന്ന് മുസ്ലിം ലീഗ് നേതാവ് എം.പി. അബ്ദുസ്സമദ് സമദാനി. ബഹളമുണ്ടാക്കാതെ കാര്യങ്ങള്‍ മാത്രം പറയുന്ന പൊതുപ്രവര്‍ത്തകനായിരുന്നുവെന്ന് മുന്‍ മേയറും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റുമായ ടി.പി. ദാസന്‍. ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു, ജെ.ഡി.യു ജില്ലാ പ്രസിഡന്‍റ് മനയത്ത് ചന്ദ്രന്‍, മുന്‍ മേയര്‍മാരായ പ്രഫ. എ.കെ. പ്രേമജം, അഡ്വ. സി.ജെ. റോബിന്‍, അഡ്വ. യു.ടി. രാജന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ നമ്പിടി നാരായണന്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ എ.ടി. അബ്ദുല്ലക്കോയ, എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ്, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്‍റ് ഉമ്മര്‍ പാണ്ടികശാല, പി.കെ. നാസര്‍, എം. ആലിക്കോയ, എ.പി. അബ്ദുല്‍ വഹാബ്, വി. കുഞ്ഞാലി, എം.വി. ബാബുരാജ്, പി.പി. ദിവാകരന്‍, പി.ടി. ആസാദ്, വി.കെ. കബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ. ലോഹ്യ സ്വാഗതം പറഞ്ഞു. വി.പി. ദാമോദരന്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. എന്‍.ജി.ഒ സെന്‍റര്‍ ജില്ലാ കമ്മിറ്റി അനുശോചിച്ചു. എം.കെ. മൊയ്തു അധ്യക്ഷത വഹിച്ചു. ബെന്നി തോമസ്, വള്ളില്‍ ജയന്‍, കെ.കെ. രതീഷ്, എം. റനീഷ്, ഇ. ലതീഷ് എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് ചേര്‍ന്ന ജനതാദള്‍-എസ് നേതൃയോഗം അനുശോചിച്ചു. ഇ.പി. ദാമോദരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനതാദള്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ. നീലലോഹിതദാസന്‍ നാടാര്‍, സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസ്, അഡ്വ. നിസാര്‍ അഹമ്മദ്, കെ.എസ്. പ്രദീപ്കുമാര്‍, പി.പി. ദിവാകരന്‍, കെ. ലോഹ്യ, വി. രാജേഷ് പ്രേം, അഡ്വ. ലതിക ശ്രീനിവാസ്, കെ.പി. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. ജനതാദള്‍ -എസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.എം. ജോയി അനുശോചിച്ചു. സി.എച്ച് സോഷ്യോ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്‍റ് അഡ്വ. പി.എം. ഹനീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. അബ്ദുല്‍ അസീസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. അഡ്വ. പാലത്ത് ഇമ്പിച്ചിക്കോയ, ടി.പി. അബ്ദുറസാഖ്, ഐ.പി. അഷ്റഫ്, പി.കെ. കബീര്‍, വി.പി. മമ്മത്കോയ എന്നിവര്‍ സംസാരിച്ചു. ലോഹ്യ വിചാരവേദി ജില്ലാ സമിതി യോഗം അനുശോചിച്ചു. പി. രമേഷ്ബാബു അധ്യക്ഷത വഹിച്ചു. ടി. മുഹമ്മദ് ബഷീര്‍, ഇ.കെ. ശ്രീനിവാസന്‍, ടി.വി. രാജന്‍, വിജയരാഘവന്‍ ചേലിയ, കെ. ശശികുമാര്‍, കെ.ടി.എ. റസാഖ്, എസ്.വി. കുഞ്ഞിക്കോയ, പി.ടി. ബാബു, പി.പി. അഷ്റഫ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.