നാദാപുരം: തെരുവംപറമ്പില്‍ ബൈക്ക് യാത്രികനെ തടയാന്‍ ശ്രമിച്ചവരെ നേരിടാനത്തെിയ പൊലീസിനുനേരെ കല്ളേറ്. സംഘത്തിലെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. സ്ഥലത്ത് ക്യാമ്പ് ചെയ്യുകയായിരുന്ന പൊലീസ് ഇവരെ വിരട്ടി ഓടിച്ചു. ഇതിനിടെയാണ് പൊലീസിനുനേരെ കല്ളേറുണ്ടായത്. ഇതിനിടെ രാവിലെ 10 മണിയോടെ കല്ലാച്ചി പെരുവങ്കരയില്‍ റോഡരികില്‍ രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടത്തെി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എസ്.ഐ കെ.പി. അഭിലാഷിന്‍െറ നേതൃത്വത്തില്‍ ബോംബ് സ്ക്വാഡത്തെി ബോംബ് സ്റ്റേഷനിലേക്ക് മാറ്റി. ബുധനാഴ്ച രാത്രി തെരുവംപറമ്പില്‍ കുടുംബം സഞ്ചരിക്കുകയായിരുന്ന കാറിനുനേരെയുണ്ടായ കല്ളേറില്‍ ഗ്ളാസ് തകര്‍ന്നു. വാണിമേല്‍ പാലത്തിനടുത്ത ഖത്തര്‍കണ്ടി റിയാസും ഭാര്യയും കല്ലാച്ചിയില്‍നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ തെരുവംപറമ്പ് പൂലോത്ത്മുക്കില്‍വെച്ചാണ് കല്ളേറുണ്ടായത്. പയന്തോങ്ങ് ചിയ്യൂര്‍ റോഡില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടു പേര്‍ക്ക് മര്‍ദനമേറ്റു. കന്നുകുളത്തെ കൂട്ടായ്ചാലില്‍ അഷ്കര്‍ (24), വെള്ളിയോട് വടക്കയില്‍ അജ്നാസ് (23) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. വിഷ്ണുമംഗലം ബണ്ടിനടുത്തുള്ള പെട്ടിക്കട ബുധനാഴ്ച പുലര്‍ച്ചെ തീവെച്ച് നശിപ്പിച്ചു. പെഞ്ചാന്തോളില്‍ ബാലന്‍െറ ഉടമസ്ഥതയിലുള്ളതാണ് പെട്ടിക്കട. ബുധനാഴ്ച വൈകീട്ട് പുളിയാവ് നാഷനല്‍ കോളജില്‍നിന്ന് പരീക്ഷ കഴിഞ്ഞ് ജീപ്പില്‍ മടങ്ങിവരുകയായിരുന്ന വിദ്യാര്‍ഥികളെ കല്ലുമ്മല്‍ പുളിയാവ് റോഡില്‍വെച്ച് ഒരു സംഘം തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും ജീപ്പ് തകര്‍ക്കുകയും ചെയ്തു. മര്‍ദനത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. എളയടം സ്വദേശി പുത്തലത്ത് തേജസ് (19), അമ്പലകുളങ്ങര സ്വദേശി കുഴിയടിയില്‍ ജിനു (19), കക്കട്ടില്‍ സ്വദേശി ഷിബിന്‍, വിദ്യാര്‍ഥികളെ ജീപ്പില്‍ കൂട്ടാന്‍ പോയ പയന്തോങ്ങ് സ്വദേശി കുഞ്ഞിപറമ്പത്ത് പ്രവീണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ നാലുപേരെയും നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൈപ്പ് റോഡില്‍വെച്ച് മര്‍ദനമേറ്റ കായക്കൊടി സ്വദേശി അഖിലേഷിന്‍െറ വലതുകൈ ഒടിഞ്ഞു. ഇയാള്‍ വടകര സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘര്‍ഷത്തില്‍ വെട്ടേറ്റ ഗ്രാമ പഞ്ചായത്ത് മെംബറുടെ മകന്‍ നിഹാല്‍ ജിഫ്രി തങ്ങള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.