കോംട്രസ്റ്റ്: തറികള്‍ കൊണ്ടുപോകാനുള്ള ശ്രമം തൊഴിലാളികള്‍ തടഞ്ഞു

കോഴിക്കോട്: കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറിക്കുള്ളില്‍ കോടതി പുരാവസ്തു സ്മാരകങ്ങളായി പ്രഖ്യാപിച്ച തറികള്‍ കടത്തിക്കൊണ്ടുപോകാനുള്ള ശ്രമം തൊഴിലാളികള്‍ തടഞ്ഞു. ബുധനാഴ്ച രാവിലെയാണ് പ്യൂമിസ് കമ്പനിയുടെ ഉടമകളുടെ നിര്‍ദേശപ്രകാരം ഫാക്ടറിയിലെ തറികള്‍ അഴിച്ചു കൊണ്ടുപോകാന്‍ കരാര്‍ തൊഴിലാളികളത്തെിയത്. സമരസമിതി നേതാവ് പി. ശിവപ്രകാശിന്‍െറ നേതൃത്വത്തില്‍ തൊഴിലാളികള്‍ സംഘടിച്ചത്തെി ഇതു തടഞ്ഞു. രണ്ട് തറികളാണ് പൂര്‍ണമായും പൊളിച്ചത്. സംഘര്‍ഷ സാഹചര്യമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തത്തെി. തലേദിവസം രാത്രി ഫാക്ടറിയില്‍ അതിക്രമിച്ചുകടന്ന് തറികള്‍ അഴിച്ചതായിരിക്കുമെന്ന് തൊഴിലാളികള്‍ പറഞ്ഞു. സംഭവമറിഞ്ഞ് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും എത്തിയിരുന്നു. ഫാക്ടറിക്കുള്ളിലെ ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ കൂടാതെ നവീകരണപ്രവൃത്തി നടത്താം എന്ന കോടതിയുടെ അനുമതിയുടെ മറവിലാണ് കരാര്‍ തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ കയറിയതെന്ന് കോംട്രസ്റ്റ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. മൂന്നു മാസത്തിനിടയില്‍ ഇത് മൂന്നാം തവണയാണ് കരാറുകാര്‍ കോംട്രസ്റ്റ് ഫാക്ടറിക്കുള്ളില്‍ കയറുന്നത്. മുമ്പ് രണ്ടുതവണ ചുറ്റുമതില്‍ പൊളിച്ചിരുന്നു. തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കലക്ടര്‍ ഇടപെട്ടാണ് അന്ന് പ്രശ്നങ്ങള്‍ പരിഹരിച്ചത്. 2009 ഫെബ്രുവരി ഒന്നിനാണ് ഫാക്ടറി പൂട്ടിയത്. കമ്പനി നിയമവിരുദ്ധമായി അടച്ചുപൂട്ടിയതിനെതിരെ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലില്‍ കേസ് നിലവിലുണ്ട്. സ്വകാര്യവ്യക്തിക്ക് വിറ്റതാണെങ്കിലും ഫാക്ടറിയും ഭൂമിയും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ഫാക്ടറി ഏറ്റെടുക്കല്‍ ബില്‍ ഇതുവരെ രാഷ്ട്രപതിയുടെ പരിഗണനയിലത്തെിയിട്ടില്ല. പുരാവസ്തു മൂല്യമുള്ള നെയ്ത്തു ഫാക്ടറി സംസ്ഥാന പുരാവസ്ഥു വകുപ്പ് ഏറ്റെടുക്കാനുള്ള നടപടികള്‍ പരോഗമിക്കുന്നതിനിടെ ഉപകരണങ്ങള്‍ പൊളിച്ചുനീക്കാന്‍ അനുവദിക്കില്ളെന്ന നിലപാടിലാണ് തൊഴിലാളികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.