കോഴിക്കോടിന്‍െറ ആതിഥേയത്തിന് നന്ദി പറഞ്ഞ് അവര്‍ മടങ്ങി

കോഴിക്കോട്: ‘നല്ലതു മാത്രമേ എല്ലാവര്‍ക്കും പറയാനുള്ളൂ. എല്ലാം നന്നായി നടന്നു’ -ബി.ജെ.പി ദേശീയ കണ്‍വെന്‍ഷന് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ പ്രതിനിധികളെ യാത്രയാക്കുകയായിരുന്ന സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ‘നല്ല ആതിഥേയത്വം, നല്ല ഭക്ഷണം, ലാളിത്യമുള്ള പെരുമാറ്റം’ -ഉത്തരാഖണ്ഡില്‍നിന്നുള്ള പ്രതിനിധി ടി.എസ്. റാവത്തിന്‍െറ വാക്കുകള്‍. കേരളം വിസ്മയത്തിന്‍െറ നാടാണ്. എല്ലാവര്‍ക്കും നന്ദിയെന്നായിരുന്നു മഹാരാഷ്ട്ര ബി.ജെ.പി ജനറല്‍ സെക്രട്ടറിയും എം.എല്‍.എയുമായ സുജിത് സിങ് ഠാകുറിന്‍െറ അഭിപ്രായം. പല ദേശീയ കൗണ്‍സിലുകള്‍ക്ക് പോയിട്ടുണ്ടെങ്കിലും ഇത്ര കുറ്റമറ്റ സംവിധാനം ആദ്യമായാണ് കാണുന്നത് എന്നായിരുന്നു മണിപ്പൂരില്‍നിന്നുള്ള വനിതാ അംഗം സോസോ ഷെയ്സയുടെ വാക്കുകള്‍. നല്ല വായുവും മണ്ണും കേരളത്തിന്‍െറ പ്രത്യേകതയാണ്. താമസസ്ഥലത്തുനിന്ന് സമ്മേളനസ്ഥലത്ത് എത്തിക്കല്‍, വാഹനം ഒരുക്കല്‍ എന്നിവയിലെല്ലാം കോഴിക്കോട് മികച്ച സംവിധാനമാണ് ഒരുക്കിയതെന്നായിരുന്നു പ്രതിനിധികളുടെയെല്ലാം പ്രതികരണം. ഒമ്പത് മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയടക്കം വി.വി.ഐപികളും എത്തിയിട്ടും ഒരു പ്രയാസവും ഉണ്ടായില്ളെന്നത് കോഴിക്കോടിന്‍െറ കൂടി നന്മ കൊണ്ടാണെന്ന് ടെന്‍റ് നിര്‍മാണത്തിന്‍െറ ചുമതലയുണ്ടായിരുന്ന ഷാരോണ്‍, സമീര്‍ എന്നിവരും ‘മാധ്യമ’ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.