താമരശ്ശേരി: ഭാര്യവീട്ടില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ ഭാര്യ ഷീന, ഷീനയുടെ പിതാവ് ചൂരമുണ്ട കണ്ടത്തില്‍ ജോസ് എന്നിവരെ റിമാന്‍റ് ചെയ്തു. കോടഞ്ചേരി പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ഷോക്കേറ്റനിലയില്‍ ആശുപത്രിയിലത്തെിച്ച ജിഷോ വര്‍ക്കിയുടെ പോസ്റ്റ്മോര്‍ട്ടത്തിലാണ് മരണം ശ്വാസംമുട്ടിയാണെന്ന് തെളിഞ്ഞത്. വ്യാഴാഴ്ച രാത്രി 12ഓടെയാണ് സംഭവം. ഷോക്കേറ്റ് പരിക്കേറ്റെന്ന രീതിയില്‍ ഭാര്യവീട്ടുകാര്‍ ചേര്‍ന്ന് കോടഞ്ചേരി സ്വകാര്യ ആശുപത്രിയിലത്തെിക്കുകയും മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റുകയുമായിരുന്നു. സ്ഥിരം മദ്യപാനിയായിരുന്ന ജിഷോ മദ്യപിച്ച് വഴക്കുണ്ടാക്കുന്നതിലും ഉപദ്രവിക്കുന്നതിലും സഹികെട്ടാണ് കൃത്യം ചെയ്തതെന്ന് പ്രതികള്‍ പൊലീസിന് മൊഴിനല്‍കി. താമരശ്ശേരി സി.ഐ അഗസ്റ്റിന്‍, കോടഞ്ചേരി എസ്.ഐ ഐ.സി ചിത്തരഞ്ജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളുമായി സംഭവസ്ഥലത്തത്തെി തെളിവുശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.