കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തില്‍ അത്യാധുനിക സൗകര്യങ്ങളുള്ള സി.ടി സ്കാനര്‍ ഉടന്‍ സ്ഥാപിക്കും. വണ്‍ ട്വന്‍റി എയ്റ്റ് മള്‍ട്ടിസൈ്ളസ് സി.ടി സ്കാനര്‍ മൂന്നു മാസത്തിനുള്ളില്‍ ആശുപത്രിയില്‍ സജ്ജമാവും. സാധാരണ സ്കാനിങ് യന്ത്രങ്ങളില്‍ കാണിക്കുന്നതിനെക്കാള്‍ കൂടുതല്‍ ദൃശ്യമികവും കൃത്യതയാര്‍ന്ന ഫലവും ഇതില്‍ കിട്ടും. റേഡിയേഷന്‍ ഏല്‍ക്കാനുള്ള സാധ്യതക്കുറവ്, ഊര്‍ജലാഭം തുടങ്ങിയവയും പുതിയ സി.ടി സ്കാനറിന്‍െറ പ്രത്യേകതകളാണ്. സാധാരണ സ്കാനിങ് പരിശോധനകള്‍ കൂടാതെ കാര്‍ഡിയോളജി, ന്യൂറോളജി, ഓങ്കോളജി വിഭാഗങ്ങളിലെ സങ്കീര്‍ണ പരിശോധനകള്‍ക്കും മള്‍ട്ടിസൈ്ളസ് സി.ടി സ്കാനര്‍ ഉപയോഗിക്കാം. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവര്‍ക്ക് ആന്‍ജിയോഗ്രാം ചെയ്യേണ്ടതില്ല എന്നത് മള്‍ട്ടിസൈ്ളസിന്‍െറ സവിശേഷതയാണ്. അപകടങ്ങള്‍, തളര്‍ച്ച, ഹൃദയാഘാതം തുടങ്ങിയ വേഗത്തിലുള്ള രോഗനിര്‍ണയം ആവശ്യമുള്ള സാഹചര്യങ്ങളില്‍ പുതിയ സംവിധാനം ഏറെ പ്രയോജനപ്പെടും. പൊണ്ണത്തടിയുള്ളവര്‍, ട്രോമ ബാധിച്ചവര്‍, കുട്ടികള്‍ തുടങ്ങിയ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള രോഗികളുടെ ചികിത്സക്കും ഏറെ പ്രയോജനകരമാണ്. രക്തക്കുഴലില്‍ രക്തം കട്ടപിടിക്കുക, മൂത്രക്കല്ല്, പല്ലിന്‍െറ പ്രശ്നങ്ങള്‍ തുടങ്ങിയവയും മള്‍ട്ടിസൈ്ളസിലൂടെ നിര്‍ണയിക്കാം. നിലവില്‍ പ്രവര്‍ത്തിക്കുന്ന സാധാരണ സിക്സ്റ്റീന്‍ സൈ്ളസ് സ്കാനറുകളില്‍ വിവിധ ഘട്ടങ്ങളായി ഫലം കാണിക്കുമ്പോള്‍ വണ്‍ ട്വന്‍റി എയ്റ്റ് മള്‍ട്ടിസൈ്ളസ് സി.ടി സ്കാനറില്‍ സമഗ്രമായ ഫലം ഒരേ ഘട്ടത്തില്‍ കാണിക്കും. ആശുപത്രി വികസന സമിതിയുടെ ഫണ്ടും ബാങ്ക് ലോണും ഉപയോഗിച്ചാണ് അഞ്ചു കോടി രൂപ ചെലവുവരുന്ന പുതിയ സ്കാനര്‍ സ്ഥാപിക്കുന്നത്. മെഡിക്കല്‍ കോളജിന്‍െറയും മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്‍െറയും ഫണ്ട് ഉപയോഗിച്ചാണ് എച്ച്.ഡി.എസ് 50 ശതമാനം ഫണ്ട് സ്വരൂപിച്ചത്. കെ.എം.സി.എല്ലിനാണ് സ്കാനര്‍ സ്ഥാപിക്കാന്‍ കരാര്‍ നല്‍കിയത്. എം.സി.എച്ചിലെ ഒന്നാം നിലയില്‍ ഗ്യാസ്ട്രോ വിഭാഗത്തിനടുത്താണ് സ്ഥാപിക്കുന്നത്. ഇതിനുള്ള പ്ളാന്‍ അടുത്തദിവസം ആശുപത്രി സൂപ്രണ്ട് അംഗീകരിക്കും. എം.സി.എച്ച്, ഐ.എം.സി.എച്ച്, സൂപ്പര്‍ സ്പെഷാലിറ്റി ബ്ളോക് എന്നിവിടങ്ങളിലെ രോഗികള്‍ക്കെല്ലാം പ്രയോജനപ്പെടുന്ന രീതിയിലായിരിക്കും പുതിയ സ്കാനര്‍ പ്രവര്‍ത്തിക്കുക. നിലവില്‍ എം.സി.എച്ചില്‍ രണ്ടു സ്കാനറുകളാണുള്ളത്. ഇതിലൊന്ന് കഴിഞ്ഞ ദിവസം തകരാറിലായത് രോഗികളെ ബുദ്ധിമുട്ടിച്ചിരുന്നു. ഇത് ഒരാഴ്ചക്കുള്ളില്‍ പ്രവര്‍ത്തനസജ്ജമാക്കി. രണ്ടാമത്തെ സ്കാനര്‍ 16 വര്‍ഷം മുമ്പ് സ്ഥാപിച്ചതാണ്. ഇത് പ്രവര്‍ത്തനരഹിതമായിട്ട് ഏറെക്കാലമായി. ഇത് നേരെയാക്കിയാലും അധികകാലം ഉപയോഗിക്കാന്‍ കഴിയുമെന്ന് ഉറപ്പുതരാനാവില്ളെന്ന് കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതുകാരണമാണ് പഴയ സ്കാനര്‍ നന്നാക്കാത്തതെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.