തിരുവമ്പാടി: മലയോര മേഖലയിലെ അനധികൃത വിദേശമദ്യ വില്‍പനക്കെതിരെ പ്രതിഷേധവുമായി സംഘടനകള്‍. അനധികൃതമായി വിദേശമദ്യം സംഭരിച്ച് വില്‍പന നടത്തുന്നവര്‍ക്കെതിരെ പൊലീസും എക്സൈസും നടപടിയെടുക്കണമെന്നാണ് ആവശ്യം. അനുവദനീയമായ അളവില്‍ കൂടുതല്‍ മദ്യം വില്‍ക്കുന്ന ബിവറേജസ് കോര്‍പറേഷന്‍െറ വിദേശ മദ്യഷാപ്പിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മുക്കം മേഖല മദ്യവര്‍ജന സമിതി ആവശ്യപ്പെട്ടു. വിദേശ മദ്യമാണ് നാട്ടിലെങ്ങും സുലഭമായി ലഭിക്കുന്നത്. മദ്യം യഥേഷ്ടം ലഭ്യമാക്കുന്നതില്‍ ബിവറേജ് കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണം. സലാം നടുക്കണ്ടി, ദാമോദരന്‍ കോഴഞ്ചേരി, ഒ.സി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന തിരുവമ്പാടിയിലെ വിദേശമദ്യഷാപ്പ് അടച്ചുപൂട്ടണമെന്ന് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യു.ഡി.എഫിന്‍െറ മദ്യനയം അട്ടിമറിച്ചതിന്‍െറ ദുരിതമാണ് ജനങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. ജവഹര്‍ പുന്നക്കല്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ജലീല്‍ പൂവന്‍വളപ്പില്‍, അറഫി കാട്ടിപ്പരുത്തി, നാസര്‍ തേക്കിന്‍തോട്ടം, അലി ചവലപ്പാറ, ആസിഫ് പുല്ലൂരാംപാറ, റഫീഖ് തെങ്ങുംചാലില്‍, സുമൈദ് മാവാതുക്കല്‍ എന്നിവര്‍ സംസാരിച്ചു. തിരുവമ്പാടി വിദേശമദ്യഷാപ്പിനെതിരായ സമരം ശക്തമാക്കുമെന്ന് താമരശ്ശേരി താലൂക്ക് മദ്യനിരോധന സമിതി പ്രസിഡന്‍റ് എ.കെ. മുഹമ്മദ് പറഞ്ഞു. 10 ശതമാനം മദ്യഷാപ്പുകള്‍ വര്‍ഷംതോറും അടച്ചുപൂട്ടാനുള്ള മുന്‍ സര്‍ക്കാറിന്‍െറ തീരുമാനം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.