അസ്ലം വധം: അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തില്‍നിന്ന് പിന്തിരിയണം

കോഴിക്കോട്: നാദാപുരത്തെ അസ്ലം വധത്തിന് ഉത്തരവാദികളായവരെ പിടികൂടാനുള്ള ശ്രമങ്ങളില്‍നിന്ന് നിയമപാലകരെ വിലക്കുംവിധമുള്ള ഇടപെടലുകളില്‍നിന്ന് ഭരണകൂടം പിന്മാറണമെന്ന് മുസ്ലിം യൂത്ത്ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഗൂഢാലോചനയില്‍ പങ്കാളിയായവരെയും ക്വട്ടേഷന്‍ സംഘത്തെയും കണ്ടത്തെുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമുള്ള ശ്രമം നടക്കുന്നില്ല. അസ്ലം വധിക്കപ്പെട്ട ഉടനെ നിര്‍ഭാഗ്യകരം എന്ന് പ്രതികരിക്കുകയും കുറ്റക്കാരെ പിടികൂടുമെന്ന് പ്രസ്താവന നടത്തുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണസംഘത്തില്‍ ഉള്‍പ്പെട്ട പൊലീസ് ഓഫിസര്‍മാരെ സ്ഥലംമാറ്റുകവഴി നല്‍കിയിരിക്കുന്നത് മോശമായ സൂചനയാണ്. പ്രസിഡന്‍റ് സാജിദ് നടുവണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ. നവാസ്, ട്രഷറര്‍ പി.പി. റഷീദ്, വി.പി. റിയാസ് സലാം, എ.കെ. ഷൗക്കത്തലി, കെ.എം.എ. റഷീദ്, പി.സി. ജാഫര്‍, സലാം തേക്കുംകുറ്റി, സൈദ് ഫസല്‍, ജാഫര്‍ സാദിഖ്, ഒ.കെ. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.