മാവൂര്‍: വ്യാപകമായി തകര്‍ന്നതിനെ തുടര്‍ന്ന് യാത്രാദുരിതം രൂക്ഷമായ പൈപ്പ്ലൈന്‍ റോഡില്‍ പരിഷ്കരണ പ്രവൃത്തിയുണ്ടാകില്ല. കൂളിമാട്-മാവൂര്‍-തെങ്ങിലക്കടവ് റോഡിന്‍െറ ബൈപാസ് ആക്കി മാറ്റാനുള്ള പദ്ധതിയും വേണ്ടെന്നുവെച്ചു. പകരം ഗ്രാമപഞ്ചായത്ത് അനുവദിച്ച 10 ലക്ഷം ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തും. ടാറിങ്ങും റോഡ് ഉയര്‍ത്തുന്നതടക്കമുള്ള പരിഷ്കരണപ്രവൃത്തിയും നടത്തുന്നതിന് റോഡിന്‍െറ ഉടമസ്ഥാവകാശമുള്ള വാട്ടര്‍ അതോറിറ്റി എതിര്‍പ്പു പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പദ്ധതികള്‍ ഉപേക്ഷിച്ചത്. 1971ല്‍ നഗര ജലവിതരണ പദ്ധതിപ്രകാരം വാട്ടര്‍ അതോറിറ്റിയുടെ അധീനതയിലാണ് റോഡ് നിര്‍മിച്ചത്. കൂളിമാട് പമ്പിങ് സ്റ്റേഷനില്‍നിന്ന് കോഴിക്കോട് നഗരത്തിലേക്ക് കുടിവെള്ളമത്തെിക്കാനുള്ള പൈപ്പിടാനാണിത്. മാവൂര്‍ ജി.എച്ച്.എസ്.എസ്, കല്‍ച്ചിറ ക്ഷേത്രം, കണ്ണിപറമ്പ് ശിവക്ഷേത്രം, മാവൂര്‍ ജി.എം.യു.പി സ്കൂള്‍, മാവൂര്‍ ടെലിഫോണ്‍ എക്സ്ചേഞ്ച് തുടങ്ങിയ സ്ഥാപനങ്ങളിലേക്കും പനങ്ങോട്, തീര്‍ഥക്കുന്ന്, പുത്തന്‍കുളം തുടങ്ങിയ പ്രദേശത്തേക്കുമുള്ള ആശ്രയമായ റോഡ് വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുകയാണ്. യു.സി. രാമന്‍ എം.എല്‍.എ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് റോഡിന്‍െറ ചില ഭാഗങ്ങള്‍ ടാറിങ് നടത്തിയെങ്കിലും അതും തകര്‍ന്നു. നിരന്തര പരാതികളെ തുടര്‍ന്ന് റോഡ് മണ്ണിട്ടുയര്‍ത്തി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് നിര്‍ദേശം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന്, അടിയന്തരമായി പുനരുദ്ധരിക്കേണ്ട ഗ്രാമീണ റോഡുകളുടെ പ്രവൃത്തിക്കായി അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ 2016 ജൂണ്‍ ഏഴിന് സമര്‍പ്പിച്ച പട്ടികയില്‍ 25 ലക്ഷത്തിന്‍െറ ഭരണാനുമതിക്ക് അപേക്ഷിക്കുകയും ചെയ്തു. തെങ്ങിലക്കടവില്‍ മാവൂര്‍-കോഴിക്കോട് റോഡിലും പി.എച്ച്.ഇ.ഡിയില്‍ മാവൂര്‍-കൂളിമാട് റോഡിലും സന്ധിക്കുന്ന റോഡ് ബൈപാസാക്കി മാറ്റാനും ഉദ്ദേശ്യമുണ്ടായിരുന്നു. കൂളിമാട്-മാവൂര്‍-കോഴിക്കോട് റോഡില്‍ ഗതാഗതതടസ്സമുണ്ടായാല്‍ ബദല്‍ റോഡായി ഉപയോഗിക്കാനുള്ള സാധ്യതകളും കണ്ടു. എന്നാല്‍, ഈ നീക്കങ്ങളെ എതിര്‍ത്ത വാട്ടര്‍ അതോറിറ്റി ഈ റോഡ് വാഹനം ഓടാന്‍ നിര്‍മിച്ചതല്ളെന്നും നഗരത്തിലേക്ക് പൈപ്പ്ലൈന്‍ കൊണ്ടുപോകുക മാത്രമാണ് ഉദ്ദേശ്യമെന്നും ഗ്രാമപഞ്ചായത്തിനെയും മറ്റും അറിയിക്കുകയായിരുന്നു. റോഡ് റോളര്‍ അടക്കമുള്ള ഭാരമേറിയ വാഹനങ്ങള്‍ കടന്നുപോയാല്‍ റോഡിനടിയിലെ പൈപ്പ്ലൈന്‍ തകരുമെന്നും അതിനാല്‍ ടാറിങ് അടക്കമുള്ള പ്രവൃത്തികള്‍ നടത്താന്‍ പാടില്ളെന്നും രേഖാമൂലം അറിയിച്ചു. അതേസമയം, തദ്ദേശ ഭരണസ്ഥാപനങ്ങളോ ജനപ്രതിനിധികളോ വഴി അനുവദിക്കുന്ന ഫണ്ട് ഉപയോഗിച്ച് റോഡിലെ കുണ്ടും കുഴികളും അടക്കാന്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ എതിര്‍പ്പില്ളെന്നും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്ത് 2016-17 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 10 ലക്ഷം അനുവദിച്ചത്. തെങ്ങിലക്കടവ് മുതല്‍ പനങ്ങോട് വരെയുള്ള ഭാഗത്താണ് അറ്റകുറ്റപ്പണി നടത്തുക. ഇതിനുള്ള ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും സാങ്കേതികാനുമതി ലഭിക്കുന്ന മുറക്ക് നടപടിക്രമങ്ങള്‍ വേഗത്തിലാക്കി അടുത്ത മാസം തന്നെ പ്രവൃത്തി തുടങ്ങുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. മുനീറത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.