കോഴിക്കോട്: കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സ്കാനിങ്ങിന് ഡോക്ടറില്ലാത്തത് ഗര്‍ഭിണികളെ വലക്കുന്നു. സ്കാനിങ് സൗകര്യമുണ്ടെങ്കിലും റേഡിയോളജിസ്റ്റ് തസ്തിക ഇല്ലാത്തതാണ് ആശുപത്രിക്ക് വിനയാകുന്നത്. കഴിഞ്ഞ രണ്ടു മാസമായി ഇവിടെയുള്ള ഗര്‍ഭിണികളെ സ്കാനിങ്ങിനുവേണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കാണ് കൊണ്ടുപോകുന്നത്. ഇതിന് എല്ലാ ദിവസവും ആശുപത്രിയില്‍നിന്ന് വാഹനം എര്‍പ്പാടു ചെയ്യുന്നുണ്ടെങ്കിലും ഗര്‍ഭിണികളും ആശുപത്രി ജീവനാക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്. രാവിലെ പുറപ്പെട്ടാലും മെഡിക്കല്‍ കോളജില്‍ രോഗികളുടെ തിരക്കുകാരണം പലസമയത്തും വൈകീട്ടോടെ മാത്രമേ തിരിച്ചത്തൊന്‍ സാധിക്കുകയുള്ളൂ. ഇവരുടെ കൂടെ പോകാന്‍ ഒരു സ്റ്റാഫിനെയും ഏര്‍പ്പാടാക്കണം. ദിവസേന അഞ്ചു മുതല്‍ 10 രോഗികളെ വരെ മെഡിക്കല്‍ കോളജിലേക്ക് സ്കാനിങ്ങിനു കൊണ്ടുപോകുന്നുണ്ട്. കഴിഞ്ഞ ജൂലൈയിലാണ് താല്‍ക്കാലികമായി ആശുപത്രിയിലുണ്ടായിരുന്ന ഡോകട്ര്‍ പോയത്. അതിനുശേഷം ഇതുവരെ സ്കാനിങ്ങിന് ഡോക്ടറില്ല. പ്രസവത്തിന് സ്വകാര്യ ആശുപത്രികളില്‍ ലക്ഷക്കണക്കിന് ചെലവിടേണ്ട ഈ കാലത്ത് സാധാരണക്കാരുടെ ആശ്രയമാണ് കോട്ടപ്പറമ്പ് ആശുപത്രി. പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തില്‍ ഏറെ മുന്‍പന്തിയിലുള്ള ആശുപത്രിയില്‍ നിരവധി പേരാണ് ദിവസേന എത്തുന്നത്. സമീപ ജില്ലകളില്‍നിന്നും ഇവിടെ പ്രസവത്തിനുവേണ്ടി എത്തുന്നുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ അനസ്തറ്റിസ്റ്റ് ഇല്ലാതിരുന്നപ്പോള്‍ വലിയ പ്രതിഷേധം വന്നിരുന്നു. അതിനു ശേഷമാണ് താല്‍ക്കാലികമായെങ്കിലും രണ്ടു ഡോക്ടര്‍മാരത്തെിയത്. ആശുപത്രിക്ക് അനുവദിച്ച രണ്ടു തസ്തികയിലും ഡോക്ടര്‍മാരെ നിയമിച്ചിട്ടില്ല. എന്‍.ആര്‍.എച്ച്.എമ്മിന്‍െറയും അത്യാഹിതവിഭാഗത്തിലെ ഒരു ഡോക്ടറുമാണ് നിലവിലുള്ളത്. വര്‍ഷങ്ങളായി ഒഴിവുള്ള പോസ്റ്റുകളിലെ നിയമനം നടത്തണമെന്ന് നിരന്തരം അപേക്ഷിച്ചിട്ടും കാര്യമായ പ്രതികരണമൊന്നും ബന്ധപ്പെട്ട വകുപ്പില്‍നിന്ന് വന്നിട്ടില്ല. വര്‍ഷങ്ങളുടെ പഴക്കമുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ 1961ലെ തസ്തിക വിന്യാസമാണ് ഇപ്പോഴും പിന്തുടരുന്നതെന്നും നിരവധി തവണ ഹെല്‍ത്ത് സെക്രട്ടറിക്ക് പുതിയ നിയമനത്തിനുവേണ്ടി കത്തയച്ചിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ളെന്നും ആശുപത്രി സൂപ്രണ്ട് ഡോ. കെ.സി. രമേശന്‍ പറഞ്ഞു. എല്ലാ മേഖലകളിലും ജീവനക്കാരുടെ കുറവുണ്ട്. ലബോറട്ടറിയിലും രക്തബാങ്കിലും നിലവിലുള്ള സ്റ്റാഫുകളെവെച്ച് മുന്നോട്ടുപോവുകയാണ്. സര്‍ക്കാറിന്‍െറ പുതിയ പദ്ധതികള്‍ വരുന്നുണ്ടെങ്കിലും ജീവനക്കാരുടെ നിയമനത്തിന്‍െറ കാര്യത്തില്‍ മാറ്റങ്ങള്‍ ഇതുവരെ കൊണ്ടുവന്നിട്ടില്ളെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.