ഓണാഘോഷം അലങ്കോലപ്പെടുത്തിയ സംഭവം: തുമ്പായില്ല

കോഴിക്കോട്: പുതിയറ ബി.ഇ.എം സ്കൂളിലെ ഓണാഘോഷം അലങ്കോലപ്പെടുത്തിയ സാമൂഹിക വിരുദ്ധരെ കണ്ടത്തൊനായില്ല. വെള്ളിയാഴ്ച നടത്താനിരുന്ന ഓണാഘോഷം രാത്രിയിലത്തെിയ സാമൂഹിക വിരുദ്ധര്‍ അലങ്കോലമാക്കിയ സംഭവത്തില്‍ കസബ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും വ്യക്തമായ സൂചനയൊന്നും ലഭിച്ചിട്ടില്ല. ഇതേ സ്കൂളില്‍ നേരത്തേ മൂന്നുതവണ സമാന സംഭവമുണ്ടായിട്ടുണ്ട്. ഇതിനിടെ സി.എസ്.ഐ മലബാര്‍ മാഹാ ഇടവക ഉത്കണ്ഠ രേഖപ്പെടുത്തി. ഓണസദ്യക്കായി ഒരുക്കിവെച്ച വിഭവങ്ങള്‍ നശിപ്പിച്ചും ഓഫിസ്, അടുക്കള എന്നിവിടങ്ങളില്‍ മലവിസര്‍ജനം നടത്തിയും ഓഫിസിലെ അലമാരകളില്‍ സൂക്ഷിച്ചിരുന്ന ഫയലുകള്‍ വാരിവലിച്ചിട്ടുമാണ് സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടിയത്. എസ്.എസ്.എയുടെ കാമറയും നഷ്ടമായിട്ടുണ്ട്. ഓഫിസ് മുറിയിലെ ഷെല്‍ഫ് കത്തികൊണ്ട് തകര്‍ത്താണ് കാമറ മോഷ്ടിച്ചത്. മോഷണശ്രമത്തിന് ശേഷം മലവിസര്‍ജനം നടത്തുന്നത് സ്ഥിരം മോഷ്ടാക്കളുടെ ലക്ഷണമാണെന്ന് പൊലീസ് പറയുന്നു. ഇത്തരം മനോവൈകൃതമുള്ള സ്ഥിരം കുറ്റവാളികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുന്നുണ്ട്. രാത്രി പത്തരക്കും 11നും ഇടയില്‍ 20 വയസ്സ് തോന്നിക്കുന്ന ചെറുപ്പക്കാരന്‍ സ്കൂളിന് സമീപത്തുണ്ടായിരുന്നതായും അയാളെ ചോദ്യം ചെയ്തപ്പോള്‍ തട്ടിക്കയറിയതായും ഒരു രക്ഷിതാവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു. ഭക്ഷ്യസുരക്ഷ, ഫോറന്‍സിക് അധികൃതര്‍ സ്ഥലത്തത്തെി ഭക്ഷ്യവസ്തുക്കളുടെ സാമ്പിളും കിണറിലെ ജലവും പരിശോധനക്കായി ശേഖരിച്ചിരുന്നു. അതിന്‍െറ ഫലം ലഭിച്ചിട്ടില്ല. വിദ്യാര്‍ഥികളുടെ ഓണാഘോഷം അലങ്കോലമാക്കിയതില്‍ ഉത്കണഠ രേഖപ്പെടുത്തുന്നതായി സി.എസ്.ഐ മലബാര്‍ മഹാ ഇടവക എജുക്കേഷന്‍ ബോര്‍ഡ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇത്തരം അക്രമങ്ങള്‍ക്കെതിരെ മാതൃകാപരമായ നടപടി എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT