ഇ. കോളി ബാക്ടീരിയക്കു പിന്നാലെ ജലത്തില്‍ കോളിഫോം ബാക്ടീരിയയും

കോഴിക്കോട്: ജലജന്യരോഗത്താല്‍ നാലു കുട്ടികള്‍ മരിച്ച ജില്ലയില്‍ വിതരണം ചെയ്യുന്നത് മാരക രോഗങ്ങള്‍ക്കിടയാക്കുന്ന ബാക്ടീരിയ അടങ്ങിയ ജലം. നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് ശേഖരിച്ച സാമ്പ്ള്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍െറ റീജനല്‍ അനലിറ്റിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് കുടിവെള്ളത്തിലെ രോഗാണു സാന്നിധ്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ജില്ലയില്‍ മൂന്നിനും 15നും ഇടയില്‍ പ്രായമുള്ള നാലു കുട്ടികളാണ് ജലജന്യരോഗത്താല്‍ മരിച്ചത്. ഷിഗല്ളെസോണിയെന്ന മാരക രോഗം ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്ന് പരിശോധനയില്‍ കണ്ടത്തെിയിരുന്നു. ഇത്രയും ഗുരുതര പശ്ചാത്തലത്തിലും നഗരത്തിലെ ആശുപത്രികള്‍, ഹോട്ടലുകള്‍, വിദ്യാലയങ്ങള്‍ തുടങ്ങി പൊതു ആവശ്യത്തിന് ഉപയോഗിക്കുന്ന ജലം മലിനമാണെന്നാണ് കണ്ടത്തെിയത്. നഗരത്തില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് ഗുരുതരമായ അളവില്‍ കൂടിയതായി പരിശോധനയില്‍ കണ്ടത്തെി. ഷിഗല്ളെസോണിയെന്ന വയറിളക്ക രോഗത്തിന് കാരണമായ ബാക്ടീരിയയുടേതടക്കം സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. കോളറക്ക് തുല്യമായ ലക്ഷണങ്ങളോടു കൂടിയതാണ് ഷിഗല്ളെസോണിയെന്ന വയറിളക്ക രോഗം. കുടലിനെ ബാധിക്കുന്ന ഈ രോഗം അതിശക്തമായ വയറിളക്കത്തെ തുടര്‍ന്നുള്ള മരണത്തിനുവരെ കാരണമാകും. മലിനമായ കുടിവെള്ളമാണ് രോഗകാരണം. 100 മില്ലിയില്‍ രണ്ടു മില്ലി വരെ മാത്രമേ കോളിഫോം ബാക്ടീരിയ പാടുള്ളൂ. എന്നാല്‍, 900 മില്ലി വരെ കോളിഫോം ബാക്ടീരിയയും ഷിഗല്ളെസോണിയെന്ന രോഗത്തിനിടയാക്കുന്ന അണുക്കളും ഉള്ളതായി പരിശോധനയില്‍ തെളിഞ്ഞു. മാനാഞ്ചിറ കുളത്തില്‍ നിന്നുള്ള വെള്ളവും തൊട്ടടുത്ത ചാലിയാര്‍ പുഴയില്‍ നിന്നുള്ള ജലവുമാണ് നഗരത്തിലെയും പരിസരങ്ങളിലെയും പ്രധാന കുടിവെള്ള സ്രോതസ്സ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുമ്പോഴും പകര്‍ച്ചവ്യധികള്‍ക്ക് അറുതിയാവാത്തതിനു പിന്നില്‍ അധികൃതരുടെ അനാസ്ഥയാണെന്ന് വ്യക്തമാക്കുന്നതാണ് പരിശോധനാഫലം. ജില്ലയിലെ കിണര്‍ ഉള്‍പ്പടെ ജലസ്രോതസ്സുകളില്‍ ഇ. കോളി ബാക്ടീരിയയുടെ അളവ് അപകടകരമാംവിധം വര്‍ധിക്കുന്നതായി മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോ. പ്രഫസര്‍ ഡോ. ടി. ജയകൃഷ്ണന്‍െറ നേതൃത്വത്തില്‍ നടത്തിയ സര്‍വേയില്‍ കണ്ടത്തെിയത് അടുത്തിടെയാണ്. മനുഷ്യമലത്തിലൂടെ ജലത്തിലേക്ക് പകരുന്ന ഇ. കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടത്തെിയ പ്രദേശത്ത് വയറിളക്കം, മഞ്ഞപ്പിത്തം, ഡിസന്‍ററി, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യരോഗങ്ങള്‍ വ്യാപകമായതായും പഠനം പറയുന്നു. ഇതുസംബന്ധിച്ച് ജൂലൈയില്‍ ‘മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അംശം കണ്ടത്തെിയാല്‍ ആ ജലം മലിനമാണെന്നും രോഗം പടര്‍ത്തുന്ന ബാക്ടീരിയ ജലത്തിലുണ്ടെന്നുമാണ് മനസ്സിലാക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍.എല്‍. സരിത പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT