ഫറോക്ക്: മത്സ്യബന്ധന ബോട്ടുകള്‍ക്കും യന്ത്രവത്കൃതതോണികള്‍ക്കും ഏറെ ആശ്വാസമായി ബേപ്പൂര്‍ മത്സ്യബന്ധന തുറുമുഖത്ത് മത്സ്യഫെഡിന്‍െറ പെട്രോള്‍ ബങ്ക് ഇന്നു മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഗുണനിലവാരമുള്ള ഇന്ധനം കൃത്യമായ അളവില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബേപ്പൂര്‍ തുറുമുഖത്ത് മത്സ്യഫെഡ് പുതുതായി പെട്രോള്‍ ബങ്ക് സ്ഥാപിച്ചത്. ഈ പെട്രോള്‍ ബങ്ക് ബേപ്പൂരിലെ നൂറുകണക്കിന് യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകള്‍ക്കാണ് ഏറെ ഉപകാരപ്രദമാവുക. കോഴിക്കോട് ജില്ലയില്‍ മത്സ്യഫെഡ് തുറക്കുന്ന രണ്ടാമത്തെതാണിത്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആദ്യമായി പുതിയാപ്പ ഹാര്‍ബറില്‍ മത്സ്യഫെഡ് ഡീസല്‍ ബങ്ക് തുടങ്ങിയത്. സംസ്ഥാനത്ത് ഇതുവരെ ഏഴ് ബങ്കുകളാണ് മത്സ്യഫെഡ് വകയായിട്ടുള്ളത്. ബേപ്പൂര്‍ കേന്ദ്രീകരിച്ച് അഞ്ഞൂറിലധികം യന്ത്രവത്കൃത ബോട്ടുകളും അഞ്ഞൂറോളം യന്ത്രവത്കൃത വള്ളങ്ങളുമാണ് നിലവില്‍ മത്സ്യബന്ധനം നടത്തുന്നത്. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന് കീഴില്‍ നിലവില്‍ ഫിഷിങ് ഹാര്‍ബറില്‍ പെട്രോള്‍ ബങ്ക് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇത്രയും ബോട്ടുകള്‍ക്ക് ഇന്ധനം നിറക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ നിലവിലില്ല. പെട്രോള്‍ ബങ്കിന്‍െറ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് വി.കെ.സി. മമ്മദ് കോയ എം.എല്‍.എ നിര്‍വഹിക്കും. ചടങ്ങില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള അപകട ഇന്‍ഷുറന്‍സ് പദ്ധതിയിലെ ധനസഹായ വിതരണം കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.വി. ബാബുരാജ് നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.