ഗ്രാമീണ റോഡുകള്‍ തകര്‍ന്നു; യാത്രാക്ളേശം രൂക്ഷം

ആയഞ്ചേരി: നാട്ടിന്‍പുറങ്ങളെ ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡുകള്‍ തകര്‍ന്നത് യാത്രാക്ളേശം രൂക്ഷമാക്കി. കനത്ത മഴയും അഴുക്കുചാലുകള്‍ ഇല്ലാത്തതുമാണ് റോഡുകള്‍ തകരാന്‍ കാരണമായത്. റോഡിലെ കുണ്ടും കുഴിയും വര്‍ധിച്ചത് കാല്‍നടക്കാര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നു. ആയഞ്ചേരി-കടമേരി-തണ്ണീര്‍പന്തല്‍ റോഡ് തകര്‍ന്നിട്ട് കാലമേറെയായി. ആയഞ്ചേരി കെ.എസ്.ഇ.ബി ഓഫിസിനു സമീപം റോഡില്‍ കെട്ടിനില്‍ക്കുന്ന വെള്ളമാണ് യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നത്. കടമേരി, പഞ്ചായത്ത് ഓഫിസിനു സമീപം, കീരിയങ്ങാടി തുടങ്ങിയ ഭാഗങ്ങളിലും റോഡ് തകര്‍ന്ന നിലയിലാണ്. കടമേരി, അരൂര്‍ ഭാഗങ്ങളില്‍നിന്ന് ആയഞ്ചേരി ടൗണിലത്തൊനുള്ള വഴിയാണിത്. പി.ഡബ്ള്യു.ഡി റോഡായിട്ടും നവീകരണത്തിന് ഫണ്ട് അനുവദിച്ചിട്ടില്ല. ആയഞ്ചേരി-വില്യാപ്പള്ളി റോഡ് നവീകരണം നിലച്ചിട്ട് മാസങ്ങളായി. ഫണ്ടില്ലാത്തതാണ് നവീകരണപ്രവൃത്തികള്‍ നിലക്കാന്‍ കാരണം. നാട്ടുകാര്‍ റോഡിന് സൗജന്യമായി സ്ഥലം നല്‍കിയിരുന്നു. റോഡ് വീതി കൂട്ടിയെങ്കിലും പലയിടത്തും അനുബന്ധജോലികള്‍ ബാക്കി കിടക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് വള്ള്യാട് ഭാഗത്ത് നവീകരണപ്രവൃത്തി തുടങ്ങിയെങ്കിലും പൂര്‍ത്തിയായിട്ടില്ല. വില്യാപ്പള്ളി വരെ അഞ്ചു കിലോമീറ്റര്‍ ഭാഗം ടാറിങ് ജോലികള്‍ക്കായി ഏകദേശം അഞ്ചു കോടിയെങ്കിലും വേണം. മംഗലാട്-തിരുവള്ളൂര്‍ എം.എല്‍.എ റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായി. കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നതാണ് റോഡ് തകരാനുള്ള പ്രധാന കാരണം. ആയഞ്ചേരി-തറോപ്പൊയില്‍-പള്ളിയത്ത് റോഡും തകര്‍ന്നതില്‍പെടുന്നു. വടകരയില്‍നിന്ന് ആയഞ്ചേരി വഴി വേളം പഞ്ചായത്തിലെ പള്ളിയത്ത്, പൂളക്കൂല്‍ എന്നിവിടങ്ങളിലത്തൊനുള്ള എളുപ്പവഴിയാണിത്. തറോപ്പൊയില്‍ മുതല്‍ പള്ളിയത്ത് വരെ ജനങ്ങളില്‍ നിന്ന് പണം പിരിച്ചെടുത്ത് പൂര്‍ത്തീകരിച്ച റോഡാണ് ഇപ്പോള്‍ ആരും നോക്കാനില്ലാത്ത അവസ്ഥയിലത്തെിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.