ഇന്ന് അധ്യാപക ദിനം: അറിവിന്‍െറ അക്ഷയഖനിയായി ആയേടത്ത് ഭവനം

നന്മണ്ട: വിദ്യാധനം സര്‍വധനാല്‍ പ്രധാനമെന്ന ആപ്തവാക്യം ജീവിതചര്യയാക്കി 65ാം വയസ്സിലും പുന്നശ്ശേരി രാമല്ലൂര്‍ ആയേടത്ത് ശ്രീധരന്‍ മാസ്റ്റര്‍. ഒരു പ്രതിഫലേച്ഛയും കൂടാതെ അദ്ദേഹം ഇപ്പോഴും സ്വന്തം വീട്ടില്‍ വിദ്യാര്‍ഥികള്‍ക്ക് അറിവ് പകരുന്നു. പഴയ ശിഷ്യര്‍ മാത്രമല്ല, അവരുടെ മക്കളും അദ്ദേഹത്തിന്‍െറ വിദ്യാര്‍ഥികളാണ്. 1969ല്‍ ടി.ടി.സി കഴിഞ്ഞ് അധ്യാപന മേഖലയിലത്തെി. മലയാളം വിദ്വാന്‍ നേടിയതിനുശേഷം ബി.എ മലയാളം, ഇംഗ്ളീഷ് സാഹിത്യത്തിലും മലയാളം സാഹിത്യത്തിലും മാസ്റ്റേഴ്സ് ബിരുദം, ബി.എസ്.എം.എസ് എന്നിവയും കരസ്ഥമാക്കി. വിദ്യാഭ്യാസ രംഗത്ത് വളരെ പിന്നാക്കംനില്‍ക്കുന്ന ആറോളിപൊയില്‍ പ്രദേശത്തെ ദലിതരെയും മറ്റു പിന്നാക്കക്കാരെയും വിദ്യാലയങ്ങളില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. മദ്യനിരോധന സമിതി ജില്ലാ പ്രസിഡന്‍റ്, സംസ്ഥാന സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ആറോളിപൊയില്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘നാട്ടരങ്ങി’ന്‍െറ പ്രധാന സംഘാടകനാണ്. കുട്ടമ്പൂര്‍ ഹൈസ്കൂള്‍ റിട്ട. പ്രധാനാധ്യാപകനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.