എകരൂല്‍: ടൗണിലെ ജംഷി ഹോട്ടലിനും തൊട്ടടുത്ത നിര്‍മാണത്തിലുള്ള വീടിനും നേരെയുണ്ടായ ആക്രമണത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് ഹോട്ടലിന്‍െറ മുന്‍വശത്തുള്ള വലിയ ഗ്ളാസുകള്‍ സാമൂഹികവിരുദ്ധര്‍ തകര്‍ത്തത്. പി.ടി. അബുവിന്‍െറ ഉടമസ്ഥതയിലുള്ള ഹോട്ടലിന്‍െറ തൊട്ടടുത്തുള്ള പ്രവാസിയായ സഹോദരന്‍ പി.ടി. മുഹമ്മദിന്‍െറ നിര്‍മാണത്തിലുള്ള വീടിനുനേരെയും ആക്രമണമുണ്ടായി. വീട്ടുനിര്‍മാണത്തിന് ഇറക്കിവെച്ച വലിയ ഇറ്റാലിയന്‍ മാര്‍ബ്ള്‍ ഷീറ്റുകള്‍ നശിപ്പിക്കുകയും മോട്ടോര്‍ കിണറ്റിലിടുകയും ചെയ്തു. ബാലുശ്ശേരി പൊലീസ് സംഭവസ്ഥലത്തത്തെി അന്വേഷണമാരംഭിച്ചു. ഹോട്ടലിനും വീടിനും നേരെ ആക്രമണം നടത്തിയ സാമൂഹികവിരുദ്ധരെ കണ്ടത്തെി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി എകരൂല്‍ യൂനിറ്റ് പ്രസിഡന്‍റ് വാഴയില്‍ ഇബ്രാഹിം ഹാജി, സെക്രട്ടറി എ.കെ. ഇസ്മായില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.