കോഴിക്കോട്: കൈതപ്പൊയില്‍-കോടഞ്ചേരി-തിരുവമ്പാടി-അഗസ്ത്യമുഴി മലയോരപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതില്‍ ആശങ്കാകുലരായി നാട്ടുകാര്‍. താഴെ തിരുവമ്പാടി ഭാഗത്ത് നിലവിലെ റോഡിന്‍െറ ഇരു വശങ്ങളിലുമായി താമസിക്കുന്ന 30ഓളം കുടുംബങ്ങളാണ് ജോര്‍ജ് എം. തോമസ് എം.എല്‍.എക്ക് ഇതുസംബന്ധിച്ച് നിവേദനം നല്‍കിയത്. മൂന്നു സെന്‍റ് വരെ ഭൂമിയുള്ളവരും കൂലിപ്പണിക്കാരുമായ സാധാരണക്കാരാണ് ഇവരില്‍ ഏറെയും. റോഡ് വീതികൂട്ടുമ്പോള്‍ വീടിന്‍െറ വരാന്തയും മറ്റ് അനുബന്ധ നിര്‍മാണങ്ങളും നഷ്ടമാകുമെന്ന് പരാതിയില്‍ പറയുന്നു. വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതും കിണറുകള്‍ മൂടേണ്ടിവരുന്നതുമെല്ലാം ആശങ്ക ഉയര്‍ത്തുന്നു. ഇതുസംബന്ധിച്ച് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാന ബജറ്റില്‍ റോഡ് നവീകരണത്തിന് 30 കോടി അനുവദിച്ചതോടെയാണ് മലയോരപാത വികസനത്തിന് സാധ്യത തെളിഞ്ഞത്. 21 കി.മീറ്റര്‍ റോഡ് പത്തു മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാനാണ് പദ്ധതി. നിലവില്‍ റോഡിന്‍െറ പല ഭാഗങ്ങളും എട്ടു മീറ്റര്‍ വീതിയേയുള്ളൂ. നിര്‍ദിഷ്ട പാതയുടെ ഭാഗമായുള്ള നാലര കി.മീറ്റര്‍ ദൂരമുള്ള തിരുവമ്പാടി-തൊണ്ടിമ്മല്‍-അഗസ്ത്യമുഴി റോഡിന് നിലവില്‍ എട്ടുമീറ്റര്‍ വീതിയാണുള്ളത്. കോടഞ്ചേരി-തിരുവമ്പാടി റോഡും ചിലേടങ്ങളില്‍ എട്ടു മീറ്ററാണ് നിലവിലുള്ളത്. നവംബറോടെ റോഡ് നവീകരണ പ്രവൃത്തിയുടെ ടെന്‍ഡറിന് നടപടിയാകുമെന്നാണ് പ്രതീക്ഷ. മലപ്പുറം, വയനാട് ജില്ലകളെ കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കുന്നതാണ് കൈതപ്പൊയില്‍-കോടഞ്ചേരി-തിരുവമ്പാടി-അഗസ്ത്യമുഴി റോഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.