പണിമുടക്കില്‍ ‘പണികിട്ടി’ ഇതര സംസ്ഥാന തൊഴിലാളികള്‍

കോഴിക്കോട്: സംയുക്ത തൊഴിലാളി യൂനിയനുകള്‍ വെള്ളിയാഴ്ച ആഹ്വാനം ചെയ്ത പണിമുടക്കില്‍ വലഞ്ഞത് ഇതര സംസ്ഥാന തൊഴിലാളികള്‍. രാജസ്ഥാന്‍, ബംഗാള്‍, തമിഴ്നാട്, ഝാര്‍ഖണ്ഡ്, ഒഡിഷ, യു.പി എന്നീ സംസ്ഥാനങ്ങളില്‍നിന്ന് ട്രെയിനില്‍ കോഴിക്കോട്ടത്തെിയ യാത്രക്കാരാണ് ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയാതെ ബസ് സ്റ്റാന്‍ഡില്‍തന്നെ അന്തിയുറങ്ങിയത്. നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിലത്തെിയത്. രാവിലെ എട്ടുമണി മുതല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഇവര്‍ അപ്പോഴാണ് പണിമുടക്കിന്‍െറ വിവരം അറിയുന്നത്. വയനാട്, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് പോകാനുള്ള യാത്രക്കാരെയാണ് പണിമുടക്ക് വെട്ടിലാക്കിയത്. മലപ്പുറം എടവണ്ണപാറയിലേക്ക് മാര്‍ബിള്‍ ജോലിക്കത്തെിയ സംഘത്തില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. വയനാട്ടിലെ തോട്ടങ്ങള്‍, ചെരുപ്പു കമ്പനികള്‍, കവര്‍ പ്രിന്‍റ് കമ്പനി തുടങ്ങിയ മേഖലകളിലേക്കുള്ള തൊഴിലാളികളാണധികവും. നഗരത്തിലെ ഹോട്ടലുകളെല്ലാം അടച്ചതിനാല്‍ ഭക്ഷണം കിട്ടാതെയും ഇവര്‍ വിഷമിച്ചു. പണിമുടക്ക് ദിവസം ബ്ളഡ് ഡൊണേഴ്സ് കേരള കോഴിക്കോട് ചാപ്റ്ററിന്‍െറ പ്രവര്‍ത്തകര്‍ വിതരണം ചെയ്ത ഭക്ഷണമാണ് ഇവര്‍ക്ക് ആശ്വാസമായത്. പലരുടെയും ഫോണിന്‍െറ ചാര്‍ജ് തീര്‍ന്നതിനാല്‍ കേരളത്തിലുള്ള സഹപ്രവര്‍ത്തകരുമായി ബന്ധപ്പെടാനും ബുദ്ധിമുട്ടായി. മലപ്പുറത്തേക്ക് പോകേണ്ട തൊഴിലാളികള്‍ അവരുടെ കൂടെ ജോലി ചെയ്യുന്നവരുമായി ബന്ധപ്പെട്ടെങ്കിലും വാഹനം അയക്കാനുള്ള സാഹചര്യമില്ലാത്തത് ബുദ്ധിമുട്ടിച്ചു. ദേശീയപണിമുടക്കിനെക്കുറിച്ച് തങ്ങള്‍ അറിഞ്ഞിരുന്നില്ളെന്നും കേരളത്തിലുള്ള സുഹൃത്തുക്കള്‍ സൂചിപ്പിച്ചില്ളെന്നുമായിരുന്നു ചിലരുടെ മറുപടി. പണിമുടക്കില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചായിരുന്നു ചിലര്‍ എത്തിയത്. വൈകീട്ടോടെ പണിമുടക്ക് അവസാനിക്കുമെന്ന് കരുതിയാണ് ബംഗാളില്‍നിന്ന് തൊഴിലാളികള്‍ വന്നത്. നാട്ടുകാരുടെ സഹായത്തോടെ കെ.എസ്.ആര്‍.ടി.സിയിലേക്ക് വിളിച്ച് രാത്രി 12നുശേഷം പുറപ്പെടുന്ന ബസുകളുടെ സമയം ഇവരെ അറിയിച്ചു. ജോലിക്കുവേണ്ടി ആദ്യമായി കേരളത്തിലത്തെിയവരുമുണ്ടായിരുന്നു കൂട്ടത്തില്‍. പൊലീസിന്‍െറ സമ്മതത്തോടെ രാത്രി ബസ് സ്റ്റാന്‍ഡില്‍തന്നെ തങ്ങാനായിരുന്നു ഇവരുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.