ചേന്ദമംഗലൂര്‍: ചേന്ദമംഗല്ലൂര്‍ ഒതയമംഗലം ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാട്ടിലെ വിവിധ മതസാംസ്കാരിക കൂട്ടായ്മകളെ സംയോജിപ്പിച്ച് സംഘടിപ്പിക്കുന്ന ഗ്രാമോത്സവമായ ‘ഗ്രാമീണം-2016’ന് നോര്‍ത് ചേന്ദമംഗലൂരില്‍ നടന്ന ‘ചപ്പിളി ചളിപിളി’ മത്സരത്തോടെ തുടക്കമായി. നോര്‍ത് ചേന്ദമംഗലൂരിലെ ഉഴുതുമറിച്ച നെല്‍വയലില്‍ നടന്ന രസകരമായ മത്സരങ്ങള്‍ക്ക് സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് കാണികള്‍ സാക്ഷ്യംവഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മത്സരഫലങ്ങള്‍ (യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍): കയറില്‍ തൂങ്ങി അക്കരെ കടക്കല്‍: ആസിഫ്, അതുല്‍, ശശീന്ദ്രന്‍. മുഴുപിടുത്തം: ഹാഫിസ്, മുസദ്ദിഖ്. റിലേ (യു.പി): ഫസീഖ്, അമല്‍ ഫൈസല്‍, ആകാശ്. റിലേ (എച്ച്.എസ്): ഷാമില്‍, ഹാഫിസ്. റിലേ (മുതിര്‍ന്നവര്‍): സത്താര്‍, സലീം. ചളിയില്‍ ഓട്ടം (യു.പി): ഫസീഖ് സ്മാന്‍, മുഹമ്മദ് അബ്ദുല്ല, അഫ്ലഹ് അന്‍സാരി. ചളിയില്‍ ഓട്ടം (എച്ച്.എസ്): ഷമീല്‍ ഗഫൂര്‍, തഹ്സിന്‍, ഷഹീന്‍ ശംസു. വിജയികള്‍ക്ക് കാഷ് അവാര്‍ഡും കാടപ്പക്ഷികളും നല്‍കി. കെ. സുബൈര്‍, കെ.പി. വേലായുധന്‍, ബന്ന ചേന്ദമംഗല്ലൂര്‍, കെ. സാലിഹ്, ശശീന്ദ്രന്‍, സാനിസ്, കെ.ടി. സാജിദ്, അന്‍വര്‍ മുത്താപ്പുമ്മല്‍, ബാബു പാലക്കല്‍, ജയശീലന്‍ പയ്യടി, ശാക്കിര്‍ പാലിയില്‍, മുജീബ് അമ്പലക്കണ്ടി, പി. സഹീര്‍, എ.എം. മന്‍സൂര്‍, സജ്മീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.