കോഴിക്കോട്: കലക്ടറേറ്റിലെ എന്‍ജിനീയേഴ്സ് ഹാളില്‍ പ്രവര്‍ത്തിക്കുന്ന മലാപ്പറമ്പ് എ.യു.പി സ്കൂള്‍ കുട്ടികള്‍ നേരിടുന്നത് കടുത്ത ദുരിതം. കക്കൂസ് ഉള്‍പ്പെടെ സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുന്നതിനിടെ ക്ളാസുമുറിയിലെ ഫാന്‍ കണക്ഷന്‍ വിച്ഛേദിച്ചു. വലിയ വൈദ്യുതി ബില്‍ വന്നതോടെ ഹാളിന്‍െറ ഉടമകള്‍തന്നെയാണ് ഫാനുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്നാണ് സൂചന. കാറ്റും വെളിച്ചവും കിട്ടാത്ത ക്ളാസുമുറികളില്‍ ഏറെ പ്രയാസപ്പെട്ടാണ് പിഞ്ചുകുട്ടികള്‍ കഴിയുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്‍െറ പേരില്‍ സ്വകാര്യ കെട്ടിടത്തിലേക്ക് വിദ്യാര്‍ഥികളെ മാറ്റിയതാണ് അടിസ്ഥാന പ്രശ്നം. സ്കൂള്‍ ഏറ്റെടുക്കല്‍ നടപടി അടുത്ത കാലത്തൊന്നും നടക്കില്ളെന്ന് വ്യക്തമായതോടെ ഹാള്‍ ഒഴിയാന്‍ എന്‍ജിനീയേഴ്സ് അസോസിയേഷന്‍ കലക്ടറില്‍ സമ്മര്‍ദം കൂട്ടിയിട്ടുണ്ട്. കലക്ടറേറ്റ് വളപ്പിലെ പൊതുകെട്ടിടമെന്ന നിലക്കാണ് കലക്ടര്‍ കുട്ടികളെ ഇങ്ങോട്ട് മാറ്റിയത്. അസോസിയേഷന്‍െറ വിനോദ പരിപാടികള്‍ക്ക് ഉപയോഗിക്കുന്ന ഹാളാണിത്. ഒന്നുമുതല്‍ ഏഴു വരെ ക്ളാസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. എല്‍.കെ.ജി, യു.കെ.ജി ക്ളാസുകളിലേത് ഉള്‍പ്പടെ 62 കുട്ടികളാണ് പഠിക്കുന്നത്. ഇവര്‍ക്കുള്ള അടിസ്ഥാന സൗകര്യമൊന്നും ഹാളിലില്ല. കലക്ടറേറ്റിലത്തെുന്ന പൊതുജനങ്ങള്‍കൂടി ഉപയോഗിക്കുന്ന മൂന്ന് കക്കൂസുകളാണ് കുട്ടികളും ഉപയോഗിക്കേണ്ടത്. അധ്യാപികമാര്‍ക്കും ഇതുതന്നെയാണ് ആശ്രയം. ഉച്ചഭക്ഷണശേഷം പാത്രം കഴുകാനും മറ്റും ഉപയോഗിക്കുന്ന വാഷ്ബേസിനും പൊതുജനങ്ങള്‍ക്കു കൂടിയുള്ളതാണ്. കുട്ടികളുടെ സുരക്ഷയാണ് ഏറ്റവും പ്രധാന പ്രശ്നം. നാട്ടുകാര്‍ക്കും ജീവനക്കാര്‍ക്കുമിടയില്‍ കുട്ടികളെ സംരക്ഷിക്കേണ്ട ബാധ്യത വലിയ പ്രയാസം സൃഷ്ടിക്കുന്നതായി അധ്യാപകര്‍ പറഞ്ഞു. ജൂണ്‍ എട്ടിനാണ് മലാപ്പറമ്പില്‍നിന്ന് കുട്ടികളെ ഇവിടേക്ക് മാറ്റിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണമായി സര്‍ക്കാറിന്‍െറ നൂറുദിന പദ്ധതികളില്‍ കൊട്ടിഘോഷിച്ച സ്കൂള്‍ ഏറ്റെടുക്കല്‍ എങ്ങുമത്തെിയില്ളെന്നത് ഇവരുടെ ആശങ്ക വര്‍ധിപ്പിക്കുകയാണ്. നഷ്ടപരിഹാരം നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സ്കൂള്‍ മാനേജര്‍മാരുമായി ധാരണയിലത്തൊന്‍ കഴിയാത്തതിനാലാണ് ഏറ്റെടുക്കല്‍ നടപടി മുടങ്ങിയത്. എല്ലാ നടപടിക്രമങ്ങള്‍ക്കും ശേഷമേ ഏറ്റെടുക്കല്‍ പ്രകിയ നിലവില്‍ വരൂ എന്നനിലക്ക് ഏറ്റെടുക്കല്‍ വിജ്ഞാപനം സര്‍ക്കാര്‍ തിരുത്തുകയും ചെയ്തു. സ്കൂള്‍ ഏറ്റെടുക്കല്‍ അനിശ്ചിതത്വത്തിലായതോടെ എന്‍ജിനീയേഴ്സ് അസോസിയേഷനും പ്രതിഷേധത്തിലാണ്. മലാപ്പറമ്പിലെ സ്കൂളിലേക്ക് മാസങ്ങള്‍ക്കകം മാറ്റുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍. ഏറ്റെടുക്കല്‍ വിഷയത്തില്‍ സാങ്കേതിക തടസ്സമുണ്ടെന്ന് കഴിഞ്ഞദിവസം കോഴിക്കോട്ടത്തെിയ വിദ്യാഭ്യാസ മന്ത്രിതന്നെ വ്യക്തമാക്കിയതിനാല്‍ എന്ത് ചെയ്യണമെന്നറിയാതെ പ്രയാസപ്പെടുകയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.