കോട്ടപ്പറമ്പ് എന്‍.എ.ബി.എച്ച്: അക്രഡിറ്റേഷനുമേല്‍ കരിനിഴല്‍

കോഴിക്കോട്: കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത്ത് (എന്‍.എ.ബി.എച്ച്) അക്രഡിറ്റേഷനുമേല്‍ കരിനിഴല്‍. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ കഴിഞ്ഞ തവണ എന്‍.എ.ബി.എച്ച് അധികൃതര്‍ എത്തിയപ്പോള്‍ ആശുപത്രിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ പ്രവര്‍ത്തന ലൈസന്‍സ് പെട്ടെന്നുതന്നെ ലഭ്യമാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. മലിനജല സംസ്കരണത്തിന് സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റ് ഉണ്ടെങ്കില്‍ മാത്രമേ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ ലൈസന്‍സ് ലഭിക്കൂ. എന്നാല്‍, ഇതുവരെയും ആശുപത്രിക്ക് സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റായിട്ടില്ല. ട്രീറ്റ്മെന്‍റ് പ്ളാന്‍റ് നിര്‍മിക്കാന്‍ 48.7 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. 2016-17 സാമ്പത്തികവര്‍ഷത്തിലേക്ക് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ 45 ലക്ഷം അനുവദിച്ചതായി ഓര്‍ഡറും വന്നു. അതുവരെ പ്രവര്‍ത്തിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് താല്‍ക്കാലികാനുമതിയും നല്‍കിയിരുന്നു. എന്നാല്‍, ഫണ്ടിന്‍െറ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ആശുപത്രിക്ക് ഫണ്ട് ലഭിച്ചിട്ടില്ളെന്ന് സൂപ്രണ്ട് ഡോ. കെ.സി. രമേശന്‍ പറഞ്ഞു. ബജറ്റില്‍ പുതുതായി ഫണ്ടൊന്നും വകയിരുത്തിയിട്ടില്ല. ഫണ്ട് ലഭിക്കാത്തതിനാല്‍ സ്വീവേജ് പ്ളാന്‍റിന്‍െറ പ്രവര്‍ത്തനവും തുടങ്ങാനായിട്ടില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധനക്കത്തെിയപ്പോള്‍ അവര്‍ ഫണ്ട് നല്‍കാമെന്ന് അറിയിച്ചിരുന്നു. അവിടേക്കും അപേക്ഷ നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങളൊന്നും അറിഞ്ഞിട്ടില്ല. എന്‍.എ.ബി.എച്ച് അധികൃതര്‍ അടുത്ത പരിശോധനക്ക് വരുന്നത് ഡിസംബറിലാണ്. അതിനുമുമ്പ് സ്വീവേജ് പ്ളാന്‍റിന്‍െറ പ്രവൃത്തി തുടങ്ങിവെക്കാനെങ്കിലും ആയില്ളെങ്കില്‍ അക്രഡിറ്റേഷന്‍ പുതുക്കുന്ന കാര്യം സംശയത്തിലായിരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് പറയുന്നു. ഫണ്ട് അനുവദിച്ച ഓര്‍ഡര്‍ കാണിച്ചാണ് കഴിഞ്ഞ തവണ അക്രഡിറ്റേഷന്‍ നീട്ടി ലഭിച്ചത്. ഇനിയും സ്വീവേജ് പ്ളാന്‍റ് നിര്‍മാണം തുടങ്ങിയില്ളെങ്കില്‍ അക്രഡിറ്റേഷന്‍ പുതുക്കാനുള്ള സാധ്യതക്ക് മങ്ങലേല്‍ക്കുമെന്നും സൂപ്രണ്ട് പറഞ്ഞു. 2013ലാണ് ആശുപത്രിക്ക് അക്രഡിറ്റേഷന്‍ ലഭിച്ചത്. അക്രഡിറ്റേഷനുള്ള മലബാറിലെ ഏക സര്‍ക്കാര്‍ ആശുപത്രിയാണ് കോട്ടപ്പറമ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.