വീട്ടില്‍ അര്‍ധരാത്രി തീപിടിത്തം; ഗൃഹനാഥനും ഭാര്യയും അദ്ഭുതകരമായി രക്ഷപ്പെട്ടു

തേഞ്ഞിപ്പലം: ഷോര്‍ട്ട് സര്‍ക്യൂട്ടിനത്തെുടര്‍ന്ന് ഫ്രിഡ്ജില്‍നിന്ന് തീപടര്‍ന്ന് വീടിനുള്ളില്‍ അര്‍ധരാത്രി വന്‍ തീപിടിത്തം. ഉറങ്ങുകയായിരുന്ന ഗൃഹനാഥനും ഭാര്യയും പുറത്തേക്കോടിയതിനാല്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചേലേമ്പ്ര പൈങ്ങോട്ടൂരിലെ കെ.വി. അഹമ്മദ് മുഷ്താഖിന്‍െറ വീട്ടിലാണ് തീപടര്‍ന്നത്. പുക മൂടിയ വീടിനുള്ളില്‍നിന്ന് ഇദ്ദേഹവും ഭാര്യയും പരിഭ്രാന്തരായി പുറത്തേക്കോടുകയായിരുന്നു. ഉറക്കത്തിനിടെ പുറത്തുനിന്ന് ശബ്ദം കേട്ടിരുന്നെങ്കിലും അതത്ര കാര്യമാക്കിയിരുന്നില്ളെന്ന് മുഷ്താഖ് പറഞ്ഞു. പിന്നീട് ശബ്ദം കൂടി വന്നപ്പോള്‍ കള്ളന്മാരാവുമെന്ന്കരുതി വാതിലുകള്‍ പരിശോധിച്ചു. സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷം വീണ്ടും ഉറങ്ങി. വീണ്ടും ശബ്ദം കൂടിയപ്പോള്‍ സമീപവാസികളെ ഫോണിലൂടെ വിവരമറിയിച്ചു. ഇതിനിടെ ബെഡ്റൂമിന്‍െറ വാതില്‍ തുറന്ന് ഇരുവരും വീണ്ടും ഹാളിലേക്ക് വന്നപ്പോഴാണ് താഴെ നിലയാകെ പുക നിറഞ്ഞത് കണ്ടത്. മെയിന്‍ സ്വിച്ച് ഓഫ് ആക്കി മുഷ്താഖും ഭാര്യയും പിന്‍ഭാഗത്തൂടെ പുറത്തേക്കോടുകയായിരുന്നു. ഇലക്ട്രിക് ഉപകരണങ്ങള്‍ പൊട്ടുന്ന ശബ്ദമായിരുന്നു കേട്ടിരുന്നതെന്ന് പിന്നീടാണ് മനസ്സിലായത്. അടുക്കളയോട് ചേര്‍ന്ന സ്റ്റോര്‍ റൂമിലായിരുന്നു ഫ്രിഡ്ജ്. നാട്ടുകാര്‍ മുന്‍ഭാഗത്തെ വാതില്‍ പൊളിച്ച് വെള്ളം പമ്പ് ചെയ്ത് തീയണച്ചപ്പോഴേക്കും ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിരുന്നു. സീലിങ് ഫാന്‍, വാള്‍ഫാന്‍, മിക്സി, ഈസി കുക്ക് തുടങ്ങിയ ഉപകരണങ്ങളും വയറിങ്ങും മറ്റ് അടുക്കള സാമഗ്രികളും കത്തിനശിച്ചു. അടുക്കളയുടെ വാതിലുകളും ജനലുകളും വിലപിടിപ്പുള്ള പാത്രങ്ങളും വസ്ത്രങ്ങളും കത്തിച്ചാമ്പലായി. കോണ്‍ക്രീറ്റ് സീലിങ്ങിനും തറയില്‍ പാകിയ ടൈലുകള്‍ക്കും വിള്ളല്‍ സംഭവിച്ചു. താഴെനില പൂര്‍ണമായും കരിഞ്ഞ നിലയിലാണ്. ദിവസങ്ങള്‍ക്ക് മുമ്പ് എല്‍.ജി കമ്പനിയില്‍നിന്ന് ആളത്തെി ഫ്രിഡ്ജ് റിപ്പയര്‍ ചെയ്തിരുന്നതായി മുഷ്താഖ് പറഞ്ഞു. തേഞ്ഞിപ്പലം പൊലീസും വൈദ്യുതി വകുപ്പ് അധികൃതരും സ്ഥലത്തത്തെി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.