വടകര: വില്യാപ്പള്ളി എം.ജെ ഹൈസ്കൂളിലുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കുരുക്കിലാട് അത്തോളി ഹൗസില്‍ അഫ്രീദിനെയാണ് (22) വടകര എസ്.ഐ എ.ജി വിപിന്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച എസ്.എഫ്.ഐ പ്രവര്‍ത്തകനായ വില്യാപ്പള്ളി മരുങ്ങോളി അജില്‍ മോഹനനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. സംഘര്‍ഷത്തില്‍ പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ യുവാവിനെ ആശുപത്രിയില്‍നിന്ന് അറസ്റ്റ് ചെയ്ത നടപടി വിമര്‍ശത്തിനിടയാക്കുകയാണ്. ആശുപത്രിയില്‍ നിരന്തരം സമ്മര്‍ദം ചെലുത്തി പൊലീസ് ഡിസ്ചാര്‍ജ് ചെയ്യിച്ച ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് മുസ്ലിം ലീഗ് ആരോപിക്കുന്നു. അഫ്രീദിന് കാലിന്‍െറ എല്ല് പൊട്ടി സ്ഥാനം തെറ്റിയതിനെതുടര്‍ന്നാണ് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി സ്റ്റീല്‍ ഇടുകയായിരുന്നു. തിങ്കളാഴ്ച ഉച്ചക്കു ശേഷം അഫ്രീദിനെ ആംബുലന്‍സ് കൊണ്ടുവന്നാണ് അറസ്റ്റ് ചെയ്തത്. ആംബുലന്‍സില്‍നിന്ന് ഇറക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോകവെ അവശനിലയിലായ അഫ്രീദ് സ്റ്റേഷനില്‍ ഛര്‍ദിക്കുകയും ബോധക്ഷയം സംഭവിക്കുകയും ചെയ്തു. തുടര്‍ന്ന്, വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വില്യാപ്പള്ളി എം.ജെ ഹൈസ്കൂള്‍ ഗ്രൗണ്ടിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മയ്യന്നൂരില്‍ ടൗണില്‍ നടന്ന സംഘര്‍ഷത്തിലാണ് അഫ്രീദിന് പരിക്കേറ്റത്. പൊലീസ് നടപടിക്കെതിരെ കുറ്റ്യാടി മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്‍റ് പി.പി. റഷീദ്, ജനറല്‍ സെക്രട്ടറി എം.പി. ഷാജഹാന്‍, ട്രഷറര്‍ എഫ്.എം. മുനീര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.