വടകര: താളം തെറ്റിയ റേഷന്‍ അരി വിതരണം വടകര താലൂക്കിലടക്കമുള്ള നിരവധി ഉപഭോക്താക്കളെ വലയ്ക്കുന്നു. എ.പി.എല്‍ വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഒക്ടോബര്‍ മാസത്തെ റേഷന്‍ അരി ഇതുവരെ ലഭിച്ചിട്ടില്ല. അരി തേടി കടകളിലത്തെുന്നവര്‍ വെറും കൈയോടെ മടങ്ങുകയാണ്. പൊതുമാര്‍ക്കറ്റില്‍ സാഹചര്യം മുതലാക്കാനെന്നോണം വില വര്‍ധിപ്പിക്കുന്നതായും പറയുന്നു. സെപ്റ്റംബര്‍ മാസത്തെ അരി വിതരണം പൂര്‍ണമായില്ളെന്ന് കാരണം പറഞ്ഞ് ഒക്ടോബര്‍ എട്ടുവരെ അരി കൊടുക്കുമെന്ന് സിവില്‍ സപൈ്ളസ് അധികൃതര്‍ നേരത്തേ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഒക്ടോബര്‍ പാതിയായിട്ടും ഈമാസത്തെ അരി കിട്ടാത്തതിനെക്കുറിച്ച് കൃത്യമായി മറുപടി നല്‍കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. തുടര്‍ച്ചയായി അവധി വന്നതാണ് കാരണമെന്നാണ് അനൗദ്യോഗിക ഭാഷ്യം. എന്നാല്‍, അവധി മുന്‍കൂട്ടി അറിയുന്നതല്ളേയെന്ന ചോദ്യമാണ് കാര്‍ഡുടമകള്‍ ഉന്നയിക്കുന്നത്. ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്രവും സംസ്ഥാന ഭക്ഷ്യവിതരണ വകുപ്പും തമ്മിലുള്ള തര്‍ക്കമാണ് വിതരണത്തിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പറയുന്നു. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍ എ.പി.എല്‍ അരിവില കൂട്ടാനുള്ള കേന്ദ്രനീക്കം മൂലം വിതരണം തുടങ്ങാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഒക്ടോബര്‍ മാസത്തെ അരി യഥാസമയം കൊടുക്കാന്‍ കഴിയാത്തതാണ് സെപ്റ്റംബര്‍ മാസത്തെ അരി വിതരണം നീട്ടാന്‍ പ്രേരിപ്പിച്ചതെന്ന് വിമര്‍ശമുണ്ട്. എ.പി.എല്‍ വിഭാഗക്കാര്‍ക്ക് 8.90 രൂപ നിരക്കില്‍ 10 കിലോവരെയാണ് അരി നല്‍കുന്നത്. അരി വിതരണം തുടങ്ങുന്നതെന്ന് സംബന്ധിച്ച് കേന്ദ്രവുമായി ഫലപ്രദ ചര്‍ച്ച നടത്താന്‍ സംസ്ഥാനം തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ റേഷന്‍ സംവിധാനത്തെ മാത്രം ആശ്രയിക്കുന്ന ഉപഭോക്താക്കള്‍ വെട്ടിലാവുകയാണ്. അരി ലഭിക്കാത്തത് റേഷന്‍ കടക്കാരെയും പ്രയാസത്തിലാക്കുകയാണ്. അരി വിതരണം മുടങ്ങിയതോടെ സിവില്‍ സപൈ്ളസ് വിഭാഗത്തിന്‍െറ വിജിലന്‍സ് സ്ക്വാഡ് പ്രവര്‍ത്തനം നിലച്ചിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.