മുക്കത്ത് തെരുവുവിളക്കുകള്‍ കണ്ണടച്ചു; അങ്ങാടി ഇരുട്ടില്‍

മുക്കം: അങ്ങാടിയിലും പരിസരങ്ങളിലുമായി സ്ഥാപിച്ച തെരുവുവിളക്കുകള്‍ പ്രകാശിക്കാത്തത് ദുരിതമാകുന്നു. ഇരുട്ടുന്നതോടെ അങ്ങാടിയില്‍ വെളിച്ചമില്ലാത്ത അവസ്ഥയാണ്. പഴയ ബസ്സ്റ്റാന്‍ഡില്‍ ഏറെ കൊട്ടിഘോഷിച്ചു സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റും പ്രകാശിക്കുന്നില്ല. എസ്.കെ പാര്‍ക്ക് ജങ്ഷന്‍, മാമ്പൊയില്‍ റോഡ്, കുറ്റിപ്പാല കച്ചേരി റോഡ്, പുതിയ സ്റ്റാന്‍ഡ് പരിസരം, മാര്‍ക്കറ്റ് ഭാഗങ്ങള്‍ തുടങ്ങി അങ്ങാടിയുടെ സകല ഭാഗങ്ങളിലും തെരുവുവിളക്കുകള്‍ കണ്ണടച്ചു. ചില ഇടങ്ങളില്‍ സ്ഥാപിച്ച തെരുവുവിളക്കുകള്‍ പൂര്‍ണമായും ഭാഗികമായും നശിച്ചു. നഗരസഭാ കെട്ടിടത്തില്‍ ആകെ പ്രവര്‍ത്തിക്കുന്നത് മങ്ങിയ ഒരു ട്യൂബ് ലൈറ്റ് ആണ്. ചുറ്റുമുള്ളതെല്ലാം നശിച്ചിട്ടുണ്ട്. ഇതുമൂലം കെട്ടിടവും പരിസരവും കൂരിരുട്ടിലാണ്. തെരുവുവിളക്കുകള്‍ പ്രകാശിക്കാത്തത് നായ്ക്കളുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യത്തിനും കാരണമാകുന്നുണ്ട്. മാലിന്യ നിക്ഷേപവും അങ്ങാടിയില്‍ വ്യാപകമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.