പെണ്‍കുട്ടികളെ പീഡിപ്പിച്ച മൂന്നംഗ സംഘത്തെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും

കോഴിക്കോട്: പെണ്‍കുട്ടികളെ പീഡിപ്പിച്ച മൂന്നംഗ സംഘത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. കഴിഞ്ഞ ദിവസം മലപ്പുറം കാടാമ്പുഴ മാറാക്കരയിലെ മുഴങ്ങാടി മലയില്‍നിന്ന് അറസ്റ്റിലായ ആതവനാട് കുറ്റിപ്പുറത്തൊടി മുഹമ്മദ് ഷാഫി (24), മാറാക്കര ചേലക്കുന്ന് കല്ലന്‍മംഗലം മൈലംപാടന്‍ നൗഷാദ് (29), മാറാക്കര പുന്നത്തല കൊല്ലാര്‍കുഴിയില്‍ ഷിഹാബ് (24) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങുക. ഒക്ടോബര്‍ നാലിന് നഗരത്തിലെ സ്കൂളില്‍നിന്ന് കാണാതായ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പലസ്ഥലങ്ങളിലത്തെിച്ച് പീഡിപ്പിക്കുകയായിരുന്നു ഇവര്‍. ഇവര്‍ നേരത്തെ മറ്റു പെണ്‍വാണിഭ കേസുകളില്‍ ഉള്‍പ്പെട്ടവരാണോ എന്നും പൂര്‍വകാല പ്രവര്‍ത്തനങ്ങളും പൊലീസ് അന്വേഷിക്കും. പ്രണയം നടിച്ച് കൗമാരക്കാരികളെ പീഡിപ്പിക്കുന്ന കണ്ണികളുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കും. മൂന്ന് പെണ്‍കുട്ടികളെയാണ് സ്കൂളില്‍നിന്ന് കാണാതായത്. ഇതില്‍ ഒരാളെക്കുറിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് സംശയം തോന്നിയതിനാല്‍ ചേവായൂര്‍ പൊലീസില്‍ ഏല്‍പിച്ചു. മറ്റു രണ്ടുപേരും വയനാട്ടിലെ ബന്ധുവീട്ടിലേക്ക് പോയി അവിടെനിന്നും യാത്രക്ക് ആവശ്യമായ പണം സംഘടിപ്പിച്ച് കോഴിക്കോട്ട് തിരികെയത്തെി. തേഞ്ഞിപ്പലം യൂനിവേഴ്സിറ്റി പരിസരത്ത് കാറുമായി കാത്തിരിക്കുകയായിരുന്ന മൂന്നു പേരുടെയും സമീപത്തേക്ക് ഇവര്‍ പിന്നീട് ചെന്നു. ഇതിനിടെ, വയനാട്ടില്‍നിന്ന് ഒരു പെണ്‍കുട്ടി കാമുകനായ ഷാഫിയുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. സംഘത്തിനൊപ്പം കാറില്‍ ദിവസങ്ങളോളം മലപ്പുറത്തും പരിസരങ്ങളിലും സഞ്ചരിച്ചു. ഇതില്‍ ഒരു പെണ്‍കുട്ടി രണ്ടുദിവസത്തിനുശേഷം ഇവരില്‍നിന്ന് രക്ഷപ്പെട്ട് വയനാട്ടിലെ ബന്ധുവീട്ടിലത്തെി. ആദ്യം പിടിയിലായ പെണ്‍കുട്ടിയില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാടാമ്പുഴക്കു സമീപമുള്ള സൂര്യനെല്ലി കേസിലെ പ്രതികള്‍ ഒളിച്ചുതാമസിച്ച മുഴങ്ങാടി മലയില്‍ പ്രതികള്‍ ഉണ്ടെന്ന വിവരം പൊലീസിനു ലഭിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് ഇവര്‍ വലയിലായത്. പുലര്‍ച്ചെ മൂന്നോടെ മുഴങ്ങാടി മലയിലത്തെിയ പൊലീസിനെ കണ്ട് പ്രതികള്‍ വലിയ കല്ലുകള്‍ക്കിടയിലേക്ക് മറയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.