കോഴിക്കോട്: മോദി ഭരിക്കുമ്പോള്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ളെന്ന് ഗുജറാത്ത് വംശഹത്യയുടെ ഇരയും മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇഹ്സാന്‍ ജാഫരിയുടെ വിധവ സകിയ ജാഫരി. ‘നിര്‍ത്തൂ വെറുപ്പിന്‍െറ രാഷ്ര്ട്രീയം’ പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ദേശീയ കാമ്പയിന്‍െറ സംസ്ഥാനതല സമാപനത്തോടനുബന്ധിച്ച് നടന്ന ജനമഹാസമ്മേളനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. കേസില്‍ പ്രധാനികളായവരെ ഇനിയും ശിക്ഷിച്ചിട്ടില്ല എന്നുള്ളത് സങ്കടകരമാണ്. എന്നാലും നിയമപോരാട്ടവുമായി മുന്നോട്ടുപോകും. രാജ്യത്ത് വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന സംഘപരിവാര രാഷ്ട്രീയത്തിനെതിരെ കേരളത്തില്‍ വലിയ പ്രതിഷേധം നടക്കുന്നതില്‍ അഭിമാനം തോന്നുന്നു. വികസനത്തിന്‍െറ പേരുപറഞ്ഞ് അധികാരത്തിലേറിയവരാണ് രാജ്യത്ത് വെറുപ്പും വിദ്വേഷവും വളര്‍ത്തുന്നത്. 2002 ഫെബ്രുവരിയില്‍ സര്‍ക്കാറിന്‍െറയും പൊലീസിന്‍െറയും സഹകരണത്തോടെയാണ് ഗുജറാത്തില്‍ കൂട്ടക്കൊലകള്‍ അരങ്ങേറിയത്. എന്‍െറ ഭര്‍ത്താവ് ഇഹ്സാന്‍ ജാഫരിയെ അറിയാത്തവരായി അവിടെ ആരുമില്ല. അടിയന്തരാവസ്ഥക്കാലം മുതല്‍ 20 വര്‍ഷം അദ്ദേഹം എം.പിയായിരുന്നു. ആക്രമികളത്തെിയപ്പോള്‍ സോണിയ ഗാന്ധിയെയും വാജ്പേയിയെയും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും ഡി.ജി.പി പി.സി. പാണ്ഡെയെയുമെല്ലാം അദ്ദേഹം ഫോണില്‍ വിളിച്ചു. യോഗത്തിലാണെന്നായിരുന്നു വാജ്പേയിയുടെ മറുപടി. എന്നാല്‍, നീ ഇനിയും ചത്തില്ളേയെന്നാണ് മോദി ചോദിച്ചതെന്നും സകിയ ജാഫരി പറഞ്ഞു. കോണ്‍ഗ്രസ് ഉള്‍പ്പെടെ ഒരു രാഷ്ട്രീയപാര്‍ട്ടിയും സഹായത്തിന് വന്നില്ല. ടീസ്റ്റ സെറ്റല്‍വാദ് അടക്കമുള്ള എന്‍.ജി.ഒ പ്രവര്‍ത്തകരാണ് തങ്ങളുടെ സഹായത്തിനത്തെിയത്. കലാപത്തിനുശേഷം ഗുജറാത്തിലത്തെിയ സോണിയ ഗാന്ധി തങ്ങളെ സന്ദര്‍ശിക്കാന്‍പോലും തയാറായില്ല. ജാഫരി തോക്കെടുത്ത് വെടിവച്ചുവെന്നത് കള്ളമാണ്. പത്തു വര്‍ഷമായി ഉപയോഗിക്കാത്ത തോക്കാണ് അവിടെയുണ്ടായിരുന്നത്. അഞ്ചു വര്‍ഷമായി ലൈസന്‍സ് പുതുക്കിയിരുന്നില്ല. ഇക്കാര്യങ്ങള്‍ സുപ്രീംകോടതി തെളിയിച്ചതാണ്. അക്രമം നടക്കുന്നതിനിടെയത്തെിയ ഡി.ജി.പി താന്‍ വാന്‍ കൊടുത്തയക്കാമെന്നും നിങ്ങള്‍ അതില്‍ കയറി രക്ഷപ്പെട്ടോളൂ എന്നും പറഞ്ഞിരുന്നു. എന്നാല്‍, രക്ഷപ്പെടുത്തുകയാണെങ്കില്‍ എല്ലാവരെയും രക്ഷപ്പെടുത്തണം, ആളുകളെ കലാപത്തിന് വിട്ടുകൊടുത്ത് എനിക്ക് രക്ഷപ്പെടേണ്ട എന്ന് ഡി.ജി.പിയോട് മറുപടി പറയുകയാണ് ജാഫരി ചെയ്തത്. കഴിഞ്ഞ 15 കൊല്ലമായി വേദനകള്‍ കടിച്ചമര്‍ത്തുകയാണ്. എന്‍െറ പോരാട്ടത്തിന് എല്ലാവരുടെയും പ്രാര്‍ഥനയും സഹായവും വേണമെന്ന് സകിയ ജാഫരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.