ചേന്ദമംഗല്ലൂര്‍: ഇരുവഴിഞ്ഞിപ്പുഴയുടെ ഇരുകരകളിലെയും ആയിരങ്ങളെ കണ്ണീരിലാഴ്ത്തി നിഹാല്‍ യാത്രയായി. വെള്ളിയാഴ്ച സ്കൂള്‍ വിട്ട് കൂട്ടുകാരോടൊത്ത് ഇരുവഴിഞ്ഞിപ്പുഴയില്‍ നീന്തലിനിടെ മുങ്ങിപ്പോയ ചേന്ദമംഗല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എട്ടാം ക്ളാസ് വിദ്യാര്‍ഥിയായ നിഹാല്‍ മുഹമ്മദിന്‍െറ (13) മൃതദേഹം ശനിയാഴ്ച രാവിലെ 11നാണ് കണ്ടെടുത്തത്. കോടിച്ചല്‍ത്ത് മുഹമ്മദ് (കുഞ്ഞന്‍ )-നിസാറ ബീഗം ദമ്പതികളുടെ മൂത്ത മകനാണ്. സാധാരണ കുളിക്കുന്ന വീടിനടുത്തുള്ള മംഗലശ്ശേരി തോട്ടം പുഴക്കടവിലാണ് നിഹാല്‍ നീന്താനിറങ്ങിയത്. കക്കാട് ഭാഗത്തേക്ക് കടത്ത് തോണിയുള്ള കടവ് കൂടിയാണിത്. കൂട്ടുകാരോടൊത്ത് ഇരുകരകളിലുമായി നീന്തിക്കളിക്കുമ്പോഴാണ് പാതിവഴിയില്‍ ശരീരംതളര്‍ന്ന നിഹാല്‍ മുങ്ങിപ്പോയത്. മണലെടുത്ത അഗാധമായ കുഴിയിലേക്ക് ആഴ്ന്നുപോവുകയായിരുന്നു. കടവില്‍ കുളിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയും മംഗലശ്ശേരി മൈതാനിയില്‍ ഫുട്ബാള്‍ കളിക്കുന്ന യുവാക്കളും മുങ്ങി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊന്‍ കഴിഞ്ഞില്ല. അനധികൃത മണലെടുപ്പ് മൂലം പുഴയില്‍ ഇരുപത് മീറ്ററോളം ആഴമുള്ള സ്ഥലമായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് മുങ്ങിത്താഴാന്‍ പ്രയാസം നേരിട്ടു. വെള്ളിമാട്കുന്ന് ഫയര്‍ഫോഴ്സ് യൂനിറ്റ് എത്തിയാണ് തെരച്ചിലില്‍ നാട്ടുകാരൊടൊപ്പം പങ്കുചേര്‍ന്നത്. മീഞ്ചന്ത യൂനിറ്റിലെ മുങ്ങല്‍ വിദഗ്ധസംഘമായ ‘സ്ക്യൂബ’ ടീമും എത്തിയിരുന്നു. ഇരുപത്തഞ്ചോളം ദുരന്തങ്ങളില്‍ ജീവന്‍രക്ഷാ പ്രവര്‍ത്തനം നടത്തി പ്രശസ്തരായ പുല്‍പറമ്പ് യുനൈറ്റഡ് ക്ളബിലെ സി.കെ. ശബീറിന്‍െറ നേതൃത്വത്തിലെ സംഘവും ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി പത്തുവരെ ഊര്‍ജിതമായ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനാവാത്തതിനാല്‍ തിരച്ചില്‍ നിര്‍ത്തിവെക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ ഏഴിനുതന്നെ തിരച്ചില്‍ പുനരാരംഭിച്ചു. നാട്ടുകാരായ ബര്‍ക്കുത്തുല്ലാ ഖാന്‍, സുബൈര്‍ തോട്ടത്തില്‍, സി.പി. അഷ്റഫ്, കെ. നാജി, സുമേഷ്, കെ. റഷീദ് , കുട്ടന്‍, ജാഗിര്‍, സി.കെ. അബ്ദുല്ല, റഫീഖ്, സലീം, അന്‍ഫല്‍, ചിങ്കന്‍, രാജു, ശ്രീജേഷ്, സൈഫുദ്ദീന്‍ എന്നിവര്‍ തിരച്ചിലില്‍ സജീവമായി പങ്കെടുത്തു. കക്കാട് കടവിന്‍െറയടുത്തുള്ള പാറക്കെട്ടുകള്‍ക്കടുത്തായി രാവിലെ 11ന് ‘സ്ക്യൂബ’ ടീമിലെ ശിഹാബുദ്ദീനും അബ്ദുല്‍ വാഹിദും മണലെടുത്ത കുഴിയില്‍നിന്ന് നിഹാലിന്‍െറ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഉടനെ ഫയര്‍ഫോഴ്സ് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലത്തെിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി. വൈകീട്ട് നാലോടെ വീട്ടിലത്തെിച്ചു. തുടര്‍ന്ന് ചേന്ദമംഗല്ലൂര്‍ ഗവ. യു.പി സ്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. വൈകീട്ട് 5.30ന് ഒതയമംഗലം ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. ജോര്‍ജ് എം. തോമസ് എം.എല്‍.എ, മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ഒ. അബ്ദുല്ല, മുക്കം മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വി. കുഞ്ഞന്‍, വൈസ് ചെയര്‍പഴ്സന്‍ ഹരീദ മോയിന്‍കുട്ടി, വി.കെ. വിനോദ്, സി.ടി.സി. അബ്ദുല്ല, കൗണ്‍സിലര്‍മാരായ ശഫീഖ് മാടായി, പി.പി. അനില്‍കുമാര്‍, എ. അബ്ദുല്‍ഗഫൂര്‍, പ്രജിത പ്രദീപ്, ജില്ലാ പഞ്ചായത്ത് അംഗം സി.കെ. കാസിം, ടി. വിശ്വന്‍, കാഞ്ചന കൊറ്റങ്ങല്‍, കെ.പി. അഹമ്മദ് കുട്ടി തുടങ്ങിയവര്‍ അനുശോചനമറിയിക്കാന്‍ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.