കോഴിക്കോട്: മുന്‍ മേയര്‍ വി.കെ.സി മമ്മദ് കോയ എം.എല്‍.എ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച അരീക്കാട് 41ാം വാര്‍ഡിലേക്കുള്ള കോര്‍പറേഷന്‍ ഉപതെരഞ്ഞെടുപ്പ് ഒകേ്ടാബര്‍ 21ന് നടക്കും. മൂന്നിനാണ് പത്രിക നല്‍കാനുള്ള അവസാന ദിവസം. സി.പി.എമ്മിനായി മുന്‍ ചെറുവണ്ണൂര്‍ നല്ലളം പഞ്ചായത്ത് പ്രസിഡന്‍റും മുന്‍ കൗണ്‍സിലറുമായ ടി. മൊയ്തീന്‍ കോയയും യു.ഡി.എഫ് സ്വതന്ത്രനായി വി.കെ.സി. മമ്മദ് കോയയോട് തോറ്റ എസ്.വി. സയ്യിദ് മുഹമ്മദ് ഷമീലും നാമനിര്‍ദ്ദേശപത്രിക നല്‍കി. ബി.ജെ.പിക്കുവേണ്ടി കഴിഞ്ഞതവണ മത്സരിച്ച, സംവിധായകന്‍ അലി അക്ബര്‍ മത്സരിക്കില്ളെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. അരീക്കാട്ടെ പാര്‍ട്ടി പ്രവര്‍ത്തകന്‍ അനില്‍ കുമാറിന്‍െറ പേര്‍ പരിഗണനയിലുണ്ട്. 202 വോട്ടിനാണ് 2015 ലെ തെരഞ്ഞെടുപ്പില്‍ വി.കെ.സി. മമ്മദ് കോയ ജയിച്ചത്. അദ്ദേഹം ബേപ്പൂരില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചതിനാലാണ് മേയര്‍ സ്ഥാനവും കൗണ്‍സിലര്‍ പദവിയുമൊഴിഞ്ഞത്. വി.കെ.സിക്ക് 1848ഉം മുഹമ്മദ് ഷമീലിന് 1646ഉം അലി അക്ബറിന് 396ഉം വെല്‍ഫെയര്‍ പാര്‍ട്ടിയുടെ എം. അബ്ദുല്‍ ഖയ്യൂമിന് 81ഉം വോട്ടാണ് കിട്ടിയത്. ടി. മൊയ്തീന്‍ കോയ വരണാധികാരി സാറാമ്മ മുമ്പാകെ പത്രിക നല്‍കി. എല്‍.ഡി.എഫ് നേതാക്കളായ കെ.പി. ശശി, കൗണ്‍സിലര്‍ എം. മൊയതീന്‍ കോയ എന്നിവര്‍ക്കൊപ്പമത്തെിയാണ് പത്രിക നല്‍കിയത്. യു.ഡി.എഫ് നേതാക്കളായ കൗണ്‍സിലര്‍ സി. അബ്ദുറഹിമാന്‍, പി. കിഷന്‍ ചന്ദ്, എം. കുഞ്ഞാമുട്ടി, റിയാസ് അരീക്കാട്, ബാബു എന്നിവരോടൊപ്പം മുഹമ്മദ് ഷമീലും പത്രിക നല്‍കി. പത്രികാ സമര്‍പ്പണം പൂര്‍ത്തിയാകുന്ന തിങ്കളാഴ്ച മുതല്‍ തെരഞ്ഞെടുപ്പ് രംഗം ചൂടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.