വടകര: ചോറോട് ഗ്രാമ പഞ്ചായത്തിലെ തീരദേശ മേഖലയായ കുരിയാടിയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി. കേരള സംസ്ഥാന തീരദേശ വികസന കോര്‍പറേഷനും ചോറോട് ഗ്രാമ പഞ്ചായത്തും സംയുക്തമായി കുരിയാടിയില്‍ നടപ്പിലാക്കിയ സമഗ്ര ശുദ്ധജല പദ്ധതി സി.കെ. നാണു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. നളിനി അധ്യക്ഷത വഹിച്ചു. കുടിവെള്ള പദ്ധതിക്കായി സ്ഥലം അനുവദിച്ചുനല്‍കിയ പുഴക്കല്‍ രഞ്ജിത്ത് ബാബുവിനെയും കുരിയാടി ശ്രീകുറുംബ ഭഗവതി ക്ഷേത്ര പ്രസിഡന്‍റിനെയും കേരള തീരദേശ കോര്‍പറേഷന്‍ പ്രതിനിധി ഗീതയെയും വടകര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കോട്ടയില്‍ രാധാകൃഷ്ണന്‍ ചടങ്ങില്‍ ആദരിച്ചു. ജില്ല പഞ്ചായത്ത് മെംബര്‍ ടി.കെ. രാജന്‍ മാസ്റ്റര്‍, ബ്ളോക്ക് പഞ്ചായത്ത് മെംബര്‍ എന്‍. നിധിന്‍, ചോറോട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം. അസീസ്, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. അബൂബക്കര്‍, ബി.ജെ.പി മണ്ഡലം പ്രസിഡന്‍റ് അഡ്വ. എം. രാജേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. പി. ശ്യാംരാജ് സ്വാഗതവും വി.സി. ഇക്ബാല്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.