മേലടി ഉപജില്ല ശാസ്ത്രോത്സവം: തൃക്കോട്ടൂര്‍, പയ്യോളി, മേപ്പയ്യൂര്‍, ചെറുവണ്ണൂര്‍ സ്കൂളുകള്‍ ജേതാക്കള്‍

പേരാമ്പ്ര: മേലടി ഉപജില്ല ശാസ്ത്രോത്സവത്തില്‍ തൃക്കോട്ടൂര്‍ യു.പി, പയ്യോളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി, ആതിഥേയരായ ചെറുവണ്ണൂര്‍ എ.എല്‍.പി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. യു.പി വിഭാഗം ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹികശാസ്ത്ര-പ്രവൃത്തിപരിചയ മേളയില്‍ തൃക്കോട്ടൂര്‍ യു.പി ജേതാക്കളായി. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി ശാസ്ത്രമേളയിലും ഗണിതശാസ്ത്ര മേളയിലും ഹൈസ്കൂള്‍ സാമൂഹിക ശാസ്ത്രമേളയിലും പ്രവൃത്തിപരിചയ മേളയിലും പയ്യോളി ജി.വി.എച്ച്.എസ്.എസ് ആണ് ജേതാക്കള്‍. എല്‍.പി വിഭാഗം ശാസ്ത്രമേളയിലും പ്രവൃത്തിപരിചയ മേളയിലും ചെറുവണ്ണൂര്‍ എ.എല്‍.പി ഒന്നാമതത്തെി. ഹയര്‍ സെക്കന്‍ഡറി വിഭാഗം സാമൂഹിക ശാസ്ത്രമേളയിലും പ്രവൃത്തിപരിചയ മേളയിലും മേപ്പയ്യൂര്‍ ജി.എച്ച്.എസ്.എസ് ജേതാക്കളായി. എല്‍.പി വിഭാഗം ഗണിതശാസ്ത്ര മേളയില്‍ മേപ്പയ്യൂര്‍ എല്‍.പിയും സാമൂഹിക ശാസ്ത്രമേളയില്‍ വന്മുഖം കോടിക്കല്‍ എ.എം.യു.പിയും ഒന്നാം സ്ഥാനത്തത്തെി. സമാപന സമ്മേളനം പേരാമ്പ്ര ബ്ളോക്ക് പ്രസിഡന്‍റ് എ.സി. സതി ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നഫീസ കൊയിലോത്ത് അധ്യക്ഷത വഹിച്ചു. മേലടി എ.ഇ.ഒ കെ.കെ. കമല സമ്മാനദാനം നടത്തി. പി.കെ. മൊയ്തീന്‍ മാസ്റ്റര്‍ സ്വാഗതവും എന്‍. ശ്രീലേഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.