വടകര: പൊളിഞ്ഞ റോഡ് സമ്മാനിച്ച ദുരിതങ്ങളുടെ കഥയാണ് മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ക്ക് പറയാനുള്ളത്. എന്നെങ്കിലും തങ്ങളുടെ പഞ്ചായത്തിലേക്കുള്ള റോഡിലും റീടാറിങ് നടക്കുമെന്ന പ്രതീക്ഷയോടെ വര്‍ഷങ്ങളായി കാത്തിരിക്കുകയാണ് ഇവിടത്തുകാര്‍. രണ്ടര കൊല്ലം ഒഴികെ ബാക്കിയുള്ള കാലത്തെല്ലാം മണിയൂരില്‍ ഇടതുപക്ഷ ഭരണമായിരുന്നു. പഞ്ചായത്തിനകത്തുള്ള ചെറു റോഡുകളെല്ലാം നല്ല രീതിയിലുള്ളപ്പോഴാണ് വടകരയില്‍നിന്ന് മണിയൂരിലത്തൊനുള്ള റോഡ് ചിലഭാഗങ്ങളില്‍ കാല്‍നടയാത്രക്കുപോലും കൊള്ളാത്ത രീതിയില്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. മുമ്പ് പി.ഡബ്ള്യു.ഡിയുടെ അധീനതയിലുണ്ടായിരുന്ന റോഡ് പിന്നീട് ജില്ലാ പഞ്ചായത്തിന്‍െറ കീഴിലായപ്പോഴാണ് ഈ ദുരവസ്ഥ ആരംഭിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ഇപ്പോഴിത് വീണ്ടും പി.ഡബ്ള്യു.ഡിക്ക് തന്നെ ലഭിച്ചു. മൂന്നു പതിറ്റാണ്ടായി മണിയൂരിലേക്കുള്ള റോഡിന്‍െറ പല ഭാഗങ്ങളിലും റീടാറിങ് നടത്തിയിട്ടില്ല. തിരുവള്ളൂര്‍ റോഡില്‍നിന്ന് മണിയൂരിലേക്ക് തിരിയുന്ന പണിക്കോട്ടി റോഡ് മുതല്‍ പുതുക്കുടി മുക്കു വരെയുള്ള ഭാഗങ്ങളില്‍ ഒരിക്കല്‍ റീടാര്‍ ചെയ്തിരുന്നു. മുതുവനക്കു മേലെ കമ്പള്ളിമുക്കുവരെയും അറ്റകുറ്റപണി നടന്നിരുന്നു. എന്നാല്‍, പാലയാട് പുഴക്കു സമീപമുള്ള തക്കാളിമുക്കു മുതല്‍ മുതുവന വരെയുള്ള ഭാഗങ്ങള്‍ വര്‍ഷങ്ങളായി തകര്‍ന്ന നിലയിലാണ്. വളവും തിരിവും ഏറെയുള്ള ഈ റോഡിലൂടെ യാത്ര പൊതുവെ ദുസ്സഹമാണ്. അതിനിടയില്‍, റോഡിന്‍െറ ശോച്യാവസ്ഥ കൂടിയായതോടെ ഈ ഭാഗത്ത് സര്‍വിസ് നടത്തിയ ഒട്ടേറെ ബസുകള്‍ ഓട്ടം നിര്‍ത്തി. ബസിന്‍െറ അറ്റകുറ്റപ്പണിയും ടയറിന്‍െറ തേയ്മാനവും പറഞ്ഞ് വിദ്യാര്‍ഥികള്‍ ഏറെയുണ്ടാവുന്ന സമയങ്ങളില്‍ ട്രിപ് റദ്ദ് ചെയ്യുന്നതും ഈ റൂട്ടിന്‍െറ മാത്രം പ്രത്യേകതയാണ്. റോഡ് വീതികൂട്ടി അപകടം ഒഴിവാക്കണമെന്ന യാത്രക്കാരുടെ ആവശ്യവും നിറവേറുന്ന ലക്ഷണമില്ല. എല്ലാ കാര്യത്തിനും വടകരയെ ആശ്രയിക്കേണ്ട മണിയൂരുകാര്‍ക്ക് ജീപ്പ് സര്‍വിസും പൂര്‍ണമായും നിരോധിച്ചിരിക്കയാണ്. വടകരയില്‍നിന്ന് ഓട്ടോറിക്ഷയും കിട്ടാറില്ല. മണിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, നവോദയ സ്കൂള്‍, കോളജ് ഓഫ് എന്‍ജിനീയറിങ് വടകര, മേപ്പയൂര്‍ സലഫി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഐ.പി.സി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഗവ. ഐ.ടി.ഐ എന്നിവയില്‍ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഇതുമൂലം ദുരിതമനുഭവിച്ചിട്ടും ശാശ്വത പരിഹാരം അകന്നകന്നു പോകുന്നതില്‍ നാട്ടുകാര്‍ക്ക് അമര്‍ഷമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.